ഡോ. സിദ്ദീഖ് അഹമ്മദിനെ കിഴക്കൻ പ്രവിശ്യ ലോക കേരളസഭ അനുമോദിച്ചു
text_fieldsദമ്മാം: ഈ വർഷത്തെ പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദിനെ കിഴക്കൻ പ്രവിശ്യ ലോക കേരളസഭ കൂട്ടായ്മ ഭാരവാഹികൾ അനുമോദിച്ചു. കോവിഡ് ദുരിത കാലത്ത്, ദമ്മാമിൽ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നോർക്ക ചാർട്ടേഡ് വിമാന സർവിസുകൾ വിജയകരമായി നടത്താൻ അദ്ദേഹം നൽകിയ സഹായങ്ങൾക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. സഭ അംഗങ്ങളായ ആൽബിൻ ജോസഫ്, പവനൻ, ഷാജി മതിലകം, ഹബീബ് ഏലംകുളം, നാസ് വക്കം എന്നിവരും നോർക്ക ലീഗൽ കൺസൽട്ടൻറുമാരായ അഡ്വ. വിൽസൺ തോമസ്, അഡ്വ. നജ്മുദ്ദീൻ, നോർക്ക വളൻറിയർ നിസാം കൊല്ലം എന്നിവരുമാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
സൗദിയെക്കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സിദ്ദീഖ് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. കോവിഡ് ബാധയുടെ ദുരിതകാലത്ത് ലോക കേരളസഭ കൂട്ടായ്മ മുൻകൈ എടുത്തു രൂപവത്കരിച്ച നോർക്ക ഹെൽപ് ഡെസ്ക് പ്രവാസികൾക്കിടയിൽ നടത്തിയ സേവനപ്രവർത്തനങ്ങൾക്ക് അദ്ദേഹം ഒട്ടേറെ സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.
സൗദിയിൽ ആ സമയത്തെ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കിൽ 15 ചാർട്ടേഡ് വിമാനങ്ങളാണ് നോർക്ക ഹെൽപ് ഡെസ്ക് വഴി ഡോ. സിദ്ദീഖ് അഹമ്മദിെൻറ ഐ.ടി.എല്‍ ട്രാവൽസ് വഴി നാട്ടിലേക്ക് പറത്തിയത്. കോവിഡ് ദുരിതകാലത്ത് ജോലിയോ ഭക്ഷണമോ ഇല്ലാതെ വിഷമിച്ച പ്രവാസികൾക്കായി, 30 ടണിലധികം ഭക്ഷ്യധാന്യ കിറ്റുകളാണ് നോർക്ക ഹെൽപ് ഡെസ്ക് വഴി വിതരണം ചെയ്തത്. ആ സമയത്തെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വിജയകരമായി സേവന പ്രവർത്തനങ്ങൾ ചെയ്ത ലോക കേരളസഭ കൂട്ടായ്മയെ ഡോ. സിദ്ദീഖ് അഹമ്മദും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.