ഡോ. സിദ്ദീഖ് അഹമ്മദിനെ പ്രവാസി സംഘടനകൾ അനുമോദിച്ചു
text_fieldsറിയാദ്: ഇൗ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ ഡോ. സിദ്ദീഖ് അഹമ്മദിനെ റിയാദിലെ വിവിധ സാമൂഹിക സംഘടനകൾ അനുമോദിച്ചു. ബിസിനസ്, സാമൂഹിക സേവന രംഗങ്ങളിൽ വേറിട്ട ശൈലി സ്വീകരിച്ച വ്യവസായിയാണ് ഡോ. സിദ്ദീഖ് അഹമ്മദെന്നും പ്രവാസി സമൂഹത്തിെൻറ നൊമ്പരങ്ങളറിഞ്ഞ അദ്ദേഹത്തിനുള്ള അർഹിക്കുന്ന അംഗീകാരമാണ് ഇൗ പുരസ്കാരമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പറഞ്ഞു. സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളുടെ പ്രതിനിധിയാണ് ഡോ. സിദ്ദീഖ് അഹമ്മദ്. കെ.എം.സി.സിയുടെ സേവന പ്രവർത്തനങ്ങളിൽ ശക്തിയും സാന്ത്വനവുമായി കൂടെനിൽക്കാൻ അദ്ദേഹം എന്നും മുൻപന്തിയിലുണ്ട്.
തെൻറ പ്രവർത്തനങ്ങളിൽ തികഞ്ഞ സത്യസന്ധ്യതയും നിറഞ്ഞ ആത്മാർഥതയും കൈമുതലാക്കിയാണ് വിജയത്തിലേക്കുള്ള അദ്ദേഹത്തിെൻറ പ്രയാണമെന്ന് വാർത്തകുറിപ്പിൽ ഭാരവാഹികൾ പറഞ്ഞു. നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ കൈവെച്ച മേഖലകളിലെല്ലാം സൂക്ഷ്മത പുലർത്തിയത് അദ്ദേഹത്തിെൻറ ആശയങ്ങൾക്കും സേവനങ്ങൾക്കും അംഗീകാരം ലഭിക്കാനിടയാക്കി. പൊതുവിഷയങ്ങളിൽ അദ്ദേഹത്തിെൻറ ഇടപെടലുകൾ നാട്ടുകാർക്കെന്ന പോലെ പ്രവാസി സമൂഹത്തിനും ഒട്ടേറെ ഗുണമുണ്ടാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാൽ ജയിലുകളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ പേർക്ക് താങ്ങായതും പ്രവാസലോകത്ത് വിവിധ വിഷയങ്ങളിൽ അകപ്പെട്ടവർക്ക് സഹോദരനെ പോലെ സാന്ത്വനം നൽകിയതും അദ്ദേഹത്തിെൻറ സംഭാവനകളിൽ ചിലതാണെന്ന് നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി, വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ എന്നിവർ പറഞ്ഞു.
കേളി അനുമോദിച്ചു
റിയാദ്: പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായി റിയാദിലെ കേളി കലാസാംസ്കാരിക വേദി. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി.എൽ-ഇറാം ഗ്രൂപ് സി.എം.ഡിയായ സിദ്ദീഖ് അഹമ്മദ് പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയാണ്. സൗദിയെക്കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സിദ്ദീഖ് അഹമ്മദ്, പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. നിരവധി പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എന്നും കരുത്തായിരുന്നു. ഈ പുരസ്കാരം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ് അദ്ദേഹമെന്നും തുടര്‍ന്നും പ്രവാസികളുടെ ക്ഷേമത്തിനും സമൂഹത്തിെൻറ നന്മക്കുമായി പ്രവര്‍ത്തിക്കാന്‍ ഈ പുരസ്ക്കാരം അദ്ദേഹത്തിന് കൂടുതല്‍ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നതായും കേളി സെക്രേട്ടറിയറ്റിെൻറ അനുമോദനക്കുറിപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.