Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. സുഹൈൽ അജാസ്​ ഖാൻ...

ഡോ. സുഹൈൽ അജാസ്​ ഖാൻ സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
ഡോ. സുഹൈൽ അജാസ്​ ഖാൻ സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ
cancel
camera_alt

ഡോ. സുഹൈൽ അജാസ്​ ഖാൻ

റിയാദ്​: ഡോ. സുഹൈൽ അജാസ്​ ഖാനെ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 1997 ബാച്ച്​ ഐ.എഫ്​.എസ്​ ഉദ്യോഗസ്​ഥനായ അദ്ദേഹത്തെ സൗദിയിലെ അംബാസഡറായി നിയമിച്ച്​ വ്യാഴാഴ്​ചയാണ്​​ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തി​െൻറ ഉത്തരവിറങ്ങിയത്​. നിലവിൽ ലബനോണിലെ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി ചുമതലയേറ്റെടുക്കും.

ഈ വർഷം മാർച്ചിൽ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ കിഴക്കൻ മേഖല സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് ഡൽഹിയിലെ മന്ത്രാലയത്തിലേക്ക്​ പോയ ശേഷം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ ​എൻ. രാംപ്രസാദാണ്​ പകരം ചുമതല നിർവഹിക്കുന്നത്​. പുതിയ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ്​ ഖാ​െൻറ സൗദിയിലെ മൂന്നാമത്തെ ഊഴമാണിത്​. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ (ഡി.സി.എം) ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

2017 സെപ്​തംബർ മുതൽ 2019 ജൂൺ വരെയാണ്​ അദ്ദേഹം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡി.സി.എം ആയി പ്രവർത്തിച്ചത്​. ഇവിടെനിന്ന്​ 2019 ജൂൺ 21നാണ്​ ലബനോൺ​ അംബാസഡറായി അവരോധിതനായി പോയത്​. ഇൻഡോർ മെഡിക്കൽ കോളജിൽനിന്ന്​ എം.ബി.ബി.എസ്​ ബിരുദം നേടിയ അദ്ദേഹം 1997-ലാണ്​ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്നത്​. 1999-ൽ​ കെയ്​റോയിലെ ഇന്ത്യൻ എംബസിയിലാണ്​ അദ്ദേഹത്തി​െൻറ വിദേശ നയതന്ത്ര ദൗത്യത്തിന്​ തുടക്കം കുറിക്കുന്നത്​. 2001 വരെ ഇവിടെ തുടർന്നു. ഇതിനിടയിൽ കെയ്​റോയിലെ അമേരിക്കൻ യൂനിവേഴ്​സിറ്റിയിൽനിന്ന്​ അറബി ഭാഷയിൽ ഡി​പ്ലോമ നേടി.

2002-2005 കാലത്ത്​ ​ദമാസ്​കസിലെ ഇന്ത്യൻ എംബസിയിൽ വിവിധ ചുമതലകളുള്ള സെക്രട്ടറിയായി. 2005-2008-ൽ​ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായി സൗദിയിലെ ആദ്യ ഊഴത്തിന്​ തുടക്കമിട്ടു. സുപ്രധാന ഹജ്ജ്​ ദൗത്യങ്ങൾക്ക്​ അദ്ദേഹം നേതൃത്വം നൽകി. 2008 മുതൽ 2009 വരെ​ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖല വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായി. 2009-2011 കാലത്ത്​ ഇസ്​ലാമാബാദിൽ ഇന്ത്യൻ ഹൈകമീഷണറായി.


2011 മുതൽ 2013 വരെ​ അന്നത്തെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദി​െൻറ ഒാഫീസ്​ ഡയറക്​ടറായി. തുടർന്ന്​ വിയന്നയി​ൽ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷനായും ഐക്യരാഷ്​ട്ര സഭയിലെ ഇന്ത്യൻ സ്ഥിരം സമിതി അംഗവുമായി നിയോഗിക്കപ്പെട്ടു. 2013 മുതൽ 2017 വരെ അന്താരാഷ്​ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ), ഐക്യരാഷ്​ട്ര സഭ വ്യവസായ വികസന സംഘടന (യുനിഡോ), ബഹിരാകാശ ദൗത്യം സമാധാനത്തിന്​ വേണ്ടി ഉപയോഗിക്കാനുള്ള ഐക്യരാഷ്​ട്ര സഭാസമിതി എന്നിവകളിലെ ഇന്ത്യൻ പ്രതിനിധി സംഘാംഗമായി.

2015ൽ ഐ.എ.ഇ.എ ബജറ്റ്​ കമ്മിറ്റിയംഗം, യുനിഡോ കാര്യങ്ങൾക്കായുള്ള ജി-77 കോഓഡിനേറ്റർ, 2016-17ൽ യുനിഡോ സ്​റ്റാഫ്​ പെൻഷൻ കമ്മിറ്റി ഭരണസമിതി പ്രതിനിധി എന്നീ പദവികളും വഹിച്ചു. 2014ലെ ആണവായുധങ്ങളുടെ മാനുഷികാഘാതം സംബന്ധിച്ച വിയന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2016ലും 17ലും ഐക്യരാഷ്​ട്ര സഭയുടെ പെൻഷർ ബോർഡിൽ അംഗമായി. ശേഷമാണ്​ ഉപസ്ഥാനപതിയായി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിയത്​. വിവിധ അന്താരാഷ്​ട്ര ദൗത്യങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായി സേവനം അനുഷ്​ഠിച്ചു. റിഫാ ജബീനാണ്​ ഭാര്യ. രണ്ട്​ പെൺകുട്ടികളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorSaudi ArabiaDr Suhel Ajaz Khan
News Summary - Dr. Suhel Ajaz Khan appointed Indian Ambassador Saudi
Next Story