ഡോ. ജയചന്ദ്രെൻറ പുസ്തകം അംബാസഡർ പ്രകാശനം ചെയ്തു
text_fieldsറിയാദ്: വിദ്യാഭ്യാസ വിദഗ്ധനും കൗൺസലറുമായ ഡോ. കെ.ആർ. ജയചന്ദ്രൻ രചിച്ച 'നോ യുവർ ചൈൽഡ് ഫസ്റ്റ്' എന്ന ഇംഗ്ലീഷ് പുസ്തകം സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ് റിയാദിൽ പ്രകാശനം ചെയ്തു. കുട്ടികളുടെ വളർച്ച, വികാസം, പഠനപ്രശ്നങ്ങൾ എന്നിവ അപഗ്രഥിച്ച് പരിഹാരം നിർദേശിക്കുന്ന ഗ്രന്ഥം വിദ്യാഭ്യാസരംഗത്ത് പ്രധാന നാഴികക്കല്ലാകുമെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു.
ഒാൺലൈനായി നടന്ന ചടങ്ങ് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. സൗദി ശാസ്ത്രജ്ഞൻ ഡോ. സഊദ് ബെൻ ഖുദൈർ (കാനഡ) മുഖ്യ പ്രഭാഷണം നടത്തി. കിങ് സഊദ് യൂനിവേഴ്സിറ്റി ഫാക്കൽറ്റി ഡോ. അബ്ദുൽ സലാം ഉമർ പുസ്തകാവലോകനം നടത്തി.
പ്രമുഖ മനഃശാസ്ത്രജ്ഞ പ്രഫ. ഡോ. റസീന പത്മം (കൊച്ചി), ഡോ. അനസ് അബ്ദുൽ മജീദ് (ദുബൈ), ഡോ. സുരേഷ് (യു.എസ്), പ്രഫ. ഡോ. ഉമ്മെദ് സിങ് (സൂറത്ത്), റംല സാദിഖ് (ആസ്ട്രേലിയ), ജയൻ പോത്തൻകോട് (തിരുവനന്തപുരം) എന്നിവരോടൊപ്പം റിയാദിൽ നിന്ന് ഡോ. ഖുർഷിദ്, ഡോ. റഹ്മത്തുല്ല, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, ഉബൈദ് എടവണ്ണ, അഡ്വ. നിക്സൺ വർഗീസ്, കുഞ്ചു സി. നായർ തുടങ്ങിയവർ സംസാരിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൺസൽട്ടൻറാണ് ഡോ. ജയചന്ദ്രൻ.
ലണ്ടൻ, ഇന്ത്യ, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ നടത്തിയ ക്ലാസിക് സംഗീത നൃത്ത പരിപാടികൾ ചടങ്ങിൽ അരങ്ങേറി. സുനിൽ മേലേടത്ത്, പത്മിമിനി നായർ, ഡോ. ലത നായർ എന്നിവർ നേതൃത്വം നൽകി. നിജാസ് പാമ്പാടിയിൽ സ്വാഗതവും സ്വപ്ന ജയചന്ദ്രൻ നന്ദിയും പറഞ്ഞു. നേരത്തേ എംബസിയിൽ നടന്ന ലളിതമായ ചടങ്ങിൽ നൗഷാദ് കിളിമാനൂർ, ഡോ. ജയചന്ദ്രൻ എന്നിവർ ചേർന്ന് പുസ്തകം അംബാസഡർക്ക് സമർപ്പിച്ചു. ന്യൂ ഡൽഹിയിലെ ബ്ലൂ റോസ് പ്രസിദ്ധീകരിച്ച പുസ്തകം ആമസോണിലൂടെ ഇന്ത്യയിലും വിദേശത്തും ലഭ്യമാകുമെന്ന് പ്രസാധകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.