ഡോ. അല്ലി രമേശിന് മലയാളം മിഷൻ യാത്രയയപ്പ് നൽകി
text_fieldsതബൂക്ക്: 17 വർഷക്കാലത്തെ തബൂക്കിലെ പ്രവാസത്തിന് വിരാമമിട്ടു മടങ്ങുന്ന മലയാളം മിഷൻ തബൂക്ക് മേഖല പഠനകേന്ദ്രം പ്രധാന അധ്യാപികയും തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ഡോ. അല്ലി രമേശിന് മലയാളം മിഷൻ തബൂക്ക് മേഖല സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. മേഖല കോഓഡിനേറ്റർ ഉബൈസ് മുസ്തഫ അധ്യക്ഷത വഹിച്ചു. മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, സാജിത ടീച്ചർ, അബ്ദുൽ ഹഖ്, പി.വി. ആൻറണി, അനിൽ പുതുക്കുന്നത്, ദിയ മരിയ, ജോസഫ് മാത്യു എന്നിവർ ആശംസകൾ നേർന്നു.
ഡോ. അല്ലി രമേശിെൻറ നേതൃത്വത്തിലാണ് മലയാളം മിഷൻ തബൂക്ക് മേഖല രൂപവത്കൃതമാകുന്നത്. അന്നു മുതൽ അധ്യാപകവിഭാഗം കൺവീനറായി ചുമതല നിർവഹിച്ചുവരുകയായിരുന്നു. തബൂക്കിലെ മലയാളി വിദ്യാർഥി സമൂഹത്തെയാകെ മലയാളം മിഷനുപിന്നിൽ അണിനിരത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
മഥുര കാമരാജ് യൂനിവേഴ്സിറ്റിയിൽനിന്നും 2018 ൽ എക്കണോമിക്സിൽ ഇവർക്ക് പിഎച്ച്.ഡി ലഭിച്ചു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കൂടുകുളഞ്ഞികരോട് സ്വദേശിയാണ്.ഭർത്താവ് രമേശ്കുമാർ തബൂക്കിൽ ജോലിചെയ്യുന്നു. രണ്ടാം ക്ലാസ് വിദ്യാർഥിനി അതിഥി രമേശ് ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.