Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഭ്യന്തര ഹജ്ജ്...

ആഭ്യന്തര ഹജ്ജ് അപേക്ഷകരുടെ നറുക്കെടുപ്പ്​ പ്രക്രിയ പൂർത്തിയായി

text_fields
bookmark_border
Digital system for Hajj registration
cancel
Listen to this Article

ജിദ്ദ: ആഭ്യന്തര ഹജ്ജ്​ തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ്​ നടന്നു. ബുധനാഴ്​ച ​ഉച്ചക്ക്​ ശേഷമായിരുന്നു​ ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെയുള്ള നറുക്കെടുപ്പ്​. തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ സന്ദേശങ്ങൾ അയക്കാനും ആരംഭിച്ചിട്ടുണ്ട്​. ഹജ്ജ്​ ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്​ദുൽ ഫത്താഹ്​ മശാത്ത് ചടങ്ങിൽ പ​ങ്കെടുത്തു.

നിബന്ധനകൾ പൂർത്തിയാക്കിയവരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തതെന്ന് ഹജ്ജ്​ ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. എസ്.എം.എസ് വഴി​യോ അല്ലെങ്കിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ 'ഇഅ്​തമൻന' പ്ലാറ്റ്‌ഫോം വഴിയോ നേരിട്ട് സന്ദേശങ്ങൾ അയക്കാൻ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. സന്ദേശങ്ങൾ ലഭിച്ച ശേഷം തെരഞ്ഞെടുത്തവർക്ക്​ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് നാമനിർദേശത്തിനുള്ള ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന്​ മന്ത്രി 'അൽ-അർബിയ' ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പണം​ അടക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇലക്​ട്രോണിക്​ സംവിധാനം വഴി നേരിട്ട്​ ഹജ്ജ്​ പെർമിറ്റ്​ നൽകും. എല്ലാ നിബന്ധനകളും പൂർത്തിയാക്കി പൂരിപ്പിച്ച അപേക്ഷകളുടെ എണ്ണം 2,17,000 ആണ്​.

ഇലക്ട്രോണിക് പോർട്ടലിലൂടെ സമർപ്പിച്ച മൊത്തം അപേക്ഷകളുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷമാണ്. ഒന്നര ലക്ഷം തീർഥാടകരെയാണ്​ ഇത്തവണ ഹജ്ജിന് സൗദിയിൽനിന്ന്​ തെരഞ്ഞെടുക്കുന്നത്. നറുക്കെടുപ്പ് മനുഷ്യ ഇടപെടലില്ലാതെ പൂർണമായും ഇലക്ട്രോണിക് ആയാണ് നടന്നത്​. യാതൊരു ഇടപെടലും കൂടാതെ തെരഞ്ഞെടുപ്പ്​ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം അതീവ ശ്രദ്ധചെലുത്തിയിട്ടുണ്ട്​. തെരഞ്ഞെടുത്തവർക്ക്​ ടെക്‌സ്‌റ്റ് മെസേജുകൾ എത്താൻ ചിലപ്പോൾ കാലതാമസം നേരിട്ടേക്കാമെന്ന് മന്ത്രി സൂചിപ്പിച്ചു. തെരഞ്ഞെടുത്ത എല്ലാവർക്കും സന്ദേശം അയക്കുന്നത് മന്ത്രാലയം ഉറപ്പാക്കും. ഈ വർഷത്തെ ഹജ്ജിന് ​തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ബുധനാഴ്​ച വൈകീട്ടോടെ വ്യക്തവും പൂർണവുമാകുമെന്നും ഹജ്ജ്​ ഉംറ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2022
News Summary - draw for domestic Hajj applicants has been completed
Next Story