മലപ്പുറത്ത് ‘റിമാൽ’ ഡ്രസ് ബാങ്ക് ആരംഭിച്ചു
text_fieldsറിയാദ്/മലപ്പുറം: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാൽ’ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന സംവിധാനമായ ഡ്രസ് ബാങ്കിന് തുടക്കമായി. മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡില്‍ സിറ്റി ഗോൾഡ് ബിൽഡിങ്ങിന്റെ രണ്ടാം നിലയില്‍ ഒരുക്കിയ ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനം റിമാൽ സ്ഥാപക പ്രസിഡന്റ് സലീം കളപ്പാടൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള റിമാൽ സെൻറർ ഓഫീസ് ഉദ്ഘാടനം മുന്‍ എൻ.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞൻ ഷംസുദ്ദീന് മങ്കരത്തൊടി നിർവഹിച്ചു. ചടങ്ങില്‍ ഉമർ പാലേങ്ങര ഖിറാഅത്ത് നടത്തി. റിമാൽ മലപ്പുറം യൂനിറ്റ് പ്രസിഡന്റ് അമീര്‍ കൊന്നോല അധ്യക്ഷത വഹിച്ചു. റിമാലിന്റെ പ്രവർത്തനങ്ങൾ ഡോ. സലീം കൊന്നോല വിശദീകരിച്ചു. സെക്രട്ടറി ഉമർ കാടേങ്ങൽ, കോഓഡിനേറ്റർ റഷീദ് കൊട്ടേക്കോടൻ എന്നിവർ ചടങ്ങിന് നേതൃത്വം നല്കി. കഴിഞ്ഞ 17 വർഷമായി റിയാദിലും മലപ്പുറത്തുമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ആരംഭിക്കുന്ന സൗജന്യ ഡ്രസ് ബാങ്ക് എന്തുകൊണ്ടും അവസരോചിതവും ജനോപകാരപ്രദമായ ഒരു കാൽവെപ്പാണെന്ന് ചടങ്ങില്‍ സംബന്ധിച്ച മലപ്പുറം പാലിയേറ്റീവ് ക്ലിനിക് പ്രസിഡൻറ് അബു തറയിൽ അഭിപ്രായപ്പെട്ടു. വസ്ത്രസമാഹരണം മേൽമുറി ചാരിറ്റബിള്‍ സൊസൈറ്റി ചെയർമാൻ നാണത്ത് കുഞ്ഞി മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ എന്നിവരിൽനിന്ന് സ്വീകരിച്ച് തുടക്കംക്കുറിച്ചു.
റിമാൽ റിയാദ് യൂനിറ്റ് വൈസ് പ്രസിഡന്റ് ജാഫർ കിളിയണ്ണി, മലപ്പുറം സി.എച്ച്. സെൻറർ ഭാരവാഹി ഹാരിസ് ആമിയൻ, അത്താണിക്കൽ പാലിയേറ്റീവ് ഭാരവാഹി ഷഫീഖ് അഹ്മദ്, മൈലപ്പുറം വാർഡ് കൗൺസിലർ മഹമൂദ് കോതേങ്ങൽ, റിയാദ് കെഎംസിസി ഭാരവാഹി അസീസ് വെങ്കിട്ട, അലവി നരിപ്പറ്റ എന്നിവര്‍ സംസാരിച്ചു. ഡ്രസ് ബാങ്ക് കൺവീനർ മുഹമ്മദലി കൊന്നോല സ്വാഗതവും റിമാൽ പ്രോഗ്രാം കൺവീനർ ബഷീർ അറബി നന്ദിയും പറഞ്ഞു. പി.കെ. കുഞ്ഞി മുഹമ്മദ് അലി, മജീദ് മൂഴിക്കൽ, സാലിം തറയിൽ, ഹമീദ് ചോലക്കൽ, കെ.പി. ഷംസു, സലാം കോഡൂർ, ഹനീഫ വടക്കേമണ്ണ, ലത്തീഫ് പരി, ഹബീബ് പട്ടർകടവ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഡ്രസ്സ് ബാങ്കിലേക്ക് വസ്ത്രങ്ങൾ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നവർ റിമാൽ സെൻററിൽ നേരിട്ടോ, 8891788120, 9605348483, 7902214970 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.