ജീസാനിലേക്ക് രണ്ട് ഡ്രോൺ ആക്രമണങ്ങൾ: അതിർത്തിയിലെ സ്ഥിതി കൂടുതൽ വഷളാവുന്നു
text_fieldsജിദ്ദ: സൗദിയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയായ ജീസാനിലെ കുടിവെള്ള ശുദ്ധീകരണശാല ക്കുനേരെ നടത്തിയ മിസൈലാക്രമണം വിഫലമായതിനു പിന്നാലെ ജനവാസകേന്ദ്രം ലക്ഷ്യമാക്ക ി ഹൂതികളുടെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകളാണ് ജീസാനിലേക്ക് വ്യാഴാഴ്ച രാത്രി 8.40നും 9.06നും വന്നത്. രണ്ടും സൗദി വ്യോമപ്രതിരോധ സംവിധാനം ലക്ഷ്യംകാണാൻ അനുവദിക്കാതെ തകർത്തിട്ടു. ആർക്കും പരിക്കില്ലെന്ന് സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികളും സ്വദേശികളും താമസിക്കുന്ന വ്യവസായ നഗരമാണ് ജീസാൻ. യമൻ ആഭ്യന്തരയുദ്ധം തുടങ്ങിയ 2015ൽ ജീസാൻ ലക്ഷ്യമാക്കി നടന്ന ഷെല്ലാക്രമണത്തിൽ മൂന്ന് മലയാളികളും കൊല്ലപ്പെട്ടിരുന്നു. യമൻ-സൗദി അതിർത്തിയിലെ അൽതുവാൽ ചെക്പോസ്റ്റിൽനിന്ന് 85 കി.മീറ്റർ ദൂരമേ ജീസാനിലേക്കുള്ളൂ.
വിമാനത്താവളങ്ങൾക്കുനേരെ ആക്രമണം പതിവായതോടെ വിമാന സർവിസുകൾ അലേങ്കാലമായിരിക്കുകയാണ്. അബ്ഹക്കുനേരെ നിരന്തരം ആക്രമണം നടത്തിയ ഹൂതികൾ വ്യാഴാഴ്ച ജീസാൻ ലക്ഷ്യമാക്കിയാണ് മിസൈലും ആളില്ലാ വിമാനവുമയച്ചത്. ഒമ്പതു ദിവസത്തോളമായി തുടർച്ചയായ ആക്രമണമാണ് സൗദി അതിർത്തിനഗരങ്ങളിലേക്ക് യമനിൽനിന്ന് വരുന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം യമനിലെ വിമത സൈന്യമായ ഹൂതികൾ ഏറ്റെടുക്കുന്നുണ്ട്. ഇറാൻ നിർമിത ആയുധങ്ങളാണ് ഹൂതികൾ സൗദിക്കുനേരെ തൊടുക്കുന്നതെന്ന് അറബ് സഖ്യസേന വക്താവ് ആവർത്തിച്ചു. കഴിഞ്ഞ ആഴ്ച 26 പേർക്കാണ് അബ്ഹ വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റത്. പിന്നാലെ അഞ്ച് ഡ്രോണുകൾ വിമാനത്താവളം ലക്ഷ്യമാക്കി വന്നിരുന്നു.
ജീസാൻ വിമാനത്താവളത്തിനു നേരെയും കഴിഞ്ഞ ആഴ്ച ആക്രമണമുണ്ടായി. സൗദിക്കുനേരെയുള്ള ആക്രമണം രൂക്ഷമായതോടെ വൈറ്റ് ഹൗസ് വിശദ റിപ്പോർട്ട് യു.എസ് പ്രസിഡൻറ് േഡാണൾഡ് ട്രംപിന് സമർപ്പിച്ചു. മേഖലയിലെ ഇറാൻ ഇടപെടലിനെതിരെ ശക്തമായ ആഗോള കൂട്ടായ്മയും അഭിപ്രായഏകീകരണവും ഉണ്ടാക്കാൻ യു.എസിലെ ഇറാൻകാര്യ പ്രതിനിധി ബ്രെയിൻഹൂക് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. ഇതിെൻറ ഭാഗമായി അദ്ദേഹം വെള്ളിയാഴ്ച റിയാദിലെത്തി. മേഖലയിലെ സ്ഥിതി കൂടുതൽ വഷളാവുകയാണ്. ഇടക്കാലത്ത് യു.എൻ നേതൃത്വത്തിൽ നടന്ന സമാധാനശ്രമങ്ങളെ തുടർന്ന് മേഖലയിൽ വെടിനിർത്തലുണ്ടായിരുന്നു. അതെല്ലാം പഴങ്കഥയായി മാറിയിരിക്കയാണിപ്പോൾ. യു.എൻ സെക്യൂരിറ്റി കൗൺസിൽ കടുത്ത ഭാഷയിലാണ് ഹൂതി ആക്രമണങ്ങളെ കഴിഞ്ഞ ദിവസം വിമർശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.