ഡ്രോൺ ചാമ്പ്യൻസ് ലീഗ് ഫൈനൽ നാളെ അൽഉലയിൽ
text_fieldsജിദ്ദ: ഈ വർഷത്തെ ഡ്രോൺ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കുമെന്ന് അൽഉല റോയൽ കമീഷൻ അറിയിച്ചു. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോണുകൾ, സൗദി ഫെഡറേഷൻ ഫോർ ഇലക്ട്രോണിക് സ്പോർട്സ് എന്നിവയുടെ സഹകരണത്തോടെയാണ് കമീഷൻ വേദിയൊരുക്കുന്നത്.
ബുധനാഴ്ച അൽഉല പ്രാചീന നഗരത്തിലെ ആംഫി തിയറ്ററിലാണ് മത്സരം നടക്കുക. ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. ഇ-സ്പോർട്സിനും ഡ്രോൺ ഗെയിംസ് വ്യവസായത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമായി അൽഉലയെ മാറ്റാനുള്ള കമീഷന്റെ പ്രവർത്തന പദ്ധതിയുടെ വഴിയിലെ ഒരു നാഴികക്കല്ലായിരിക്കും ഈ മത്സരം. ഡ്രോൺ റേസിങ്ങിന്റെയും ഇ-സ്പോർട്സിെൻറയും ലോകത്തേക്ക് സൗദിയുടെ പൗരാണിക ചരിത്രത്തിന്റെയും സംസ്കാരത്തിെൻറയും സ്പർശം വിളക്കിച്ചേർക്കുകയും ഇതിെൻറ ലക്ഷ്യമാണ്. ഇത് ഫിസിക്കൽ, വെർച്വൽ ഘടകങ്ങളുടെ മിശ്രണമാകും. അൽഉലയിൽ നിലയുറപ്പിക്കുന്ന പൈലറ്റുമാർ റൺവേയ്ക്കുള്ളിൽ ഡ്രോണുകൾ കൈകാര്യം ചെയ്യും.
സ്ഥലത്തെ ഒരു വലിയ സ്ക്രീൻ കാഴ്ചക്കാർക്ക് അവയുടെ യഥാർഥ ദൃശ്യം പ്രദർശിപ്പിക്കും. അതോടൊപ്പം അൽഉലയുടെ പ്രകൃതിയുടെ സൗന്ദര്യവും അതിെൻറ വ്യതിരിക്തമായ സാംസ്കാരിക ചരിത്രവും ഉയർത്തികാണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.