സൗദിയിൽ എണ്ണശാലകളിലേക്ക് ഹൂതി ആക്രമണം
text_fieldsദമ്മാം: സൗദിയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് സംസ്കരണ കേന്ദ്രങ്ങൾക ്കു നേരെ യമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങൾ. ദമ്മാമിനടുത്ത അബ്ഖൈക്കിലെ അരാംകോ പ്ലാൻറിലേക്കും ഖുറൈസിലെ എണ്ണപ്പാടത്തേക്കുമാണ് ശനിയാഴ്ച പുലർച്ച നാലുമണിയോടെ ആക്രമണമുണ്ടായത്. രണ്ടിടത്തും വലിയ അഗ്നിബാധ ഉണ്ടായെങ്കിലും നിയന്ത്രണവിധേയമാക ്കാനായതായി അധികൃതർ അറിയിച്ചു. പത്തോളം ഡ്രോണുകളാണ് അരാംകോ ലക്ഷ്യമാക്കിയെത്തി യത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയാണ് അബ്ഖൈകിലേത്. ദമ്മാമിനടുത്ത ദഹ്റാനില്‍നിന്ന് 60 കി.മീ അകലെയാണിത്. തെക്കുപടിഞ്ഞാറായി 190 കിലോമീറ്റർ അകലെയുള്ള ഖുറൈസിലെ എണ്ണപ്പാടത്തേക്കായിരുന്നു മറ്റൊരു ആക്രമണം.
അരാംകോയുടെ കണക്കനുസരിച്ച് 2000 കോടി ബാരൽ എണ്ണയുടെ കരുതൽശേഖരമുണ്ട് ഖുറൈസിൽ. പ്രതിദിനം പത്തു ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പുലര്‍ച്ച 4.15നാണ് രണ്ടിടങ്ങളിലും ഡ്രോണുകള്‍ പതിച്ചത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു.
കഴിഞ്ഞ മാസവും ഹൂതികള്‍ അരാംകോക്ക് നേരെ ആക്രമണശ്രമം നടത്തിയിരുന്നു.ആക്രമണത്തെ അപലപിക്കുന്നതായി സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബിസിദ് വ്യക്തമാക്കി. സാധാരണ ജനങ്ങളെ അപകടപ്പെടുത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുലർച്ച തുടർച്ചയായി സ്ഫോടന ശബ്ദം കേട്ട ഉടൻ അബ്ഖൈക് പരിസരങ്ങളിൽനിന്ന് ആളുകൾ ദമ്മാം മേഖലയിലേക്ക് മാറിയതായി പ്രദേശത്തെ മലയാളികൾ പറഞ്ഞു. ഗ്യാസ് ലീക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് സുരക്ഷയുടെ ഭാഗമായി ദമ്മാമിലേക്ക് സഞ്ചരിച്ചത്.
രാവിലെ അഞ്ചരയായപ്പോഴേക്കും അപകടഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അബ്ഖൈക് ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് പ്ലാൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.