Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്​ ഹൂതികൾ...

സൗദിയിലേക്ക്​ ഹൂതികൾ അയച്ച ഡ്രോണുകൾ തകർത്തു

text_fields
bookmark_border
സൗദിയിലേക്ക്​ ഹൂതികൾ അയച്ച ഡ്രോണുകൾ തകർത്തു
cancel
camera_alt

സൗദി സഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി

ജിദ്ദ: സൗദി അറേബ്യക്ക്​ നേരെ യമൻ വിമതരായ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമത്തെ സൗദി സഖ്യസേന തകർത്തു. വ്യാഴാഴ്​ച രാവിലെ​ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ്​ ഹൂതികൾ അയച്ചത്​. എന്നാൽ ​സഖ്യസേന ശ്രമം പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയായിരുന്നെന്നും സഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി അറിയിച്ചു.

ഹൂതി തീവ്രവാദ സംഘങ്ങൾ സ്​റ്റോക്​ഹോം കരാറും വെടിനിർത്തലും ലംഘിച്ച്​ ​​ആക്രമണം തുടരുകയാണ്​. ​ഹുദൈദ മേഖല കേ​ന്ദ്രീകരിച്ചാണ്​ ​ബാലിസ്​റ്റിക്​​ മിസൈലും ഡ്രോണുകളും അയച്ച്​ അക്രമണം തുടരുന്നത്​. ആയുധം നിറച്ച വിദൂര നിയ​ന്ത്രിത ബോട്ടും ആക്രമണത്തിന്​ ഉപയോഗിക്കുന്നുണ്ട്​.

ഹൂതികൾ പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക്​ വലിയ ഭീഷണിയായിരിക്കുന്നു. ​സ്​റ്റോക്ക്​ഹോം കരാർ വിജയകരമാക്കുന്നതിനുള്ള രാഷ്​ട്രീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും വക്താവ്​ പറഞ്ഞു. അന്താരാഷ്​​ട്ര മാനുഷിക നിയമത്തിനും വ്യവസ്​ഥകൾക്കും അനുസരിച്ച്​ ഹൂതികളുടെ ​ശ​ത്രുതാപരവും തീവ്രവാദപരവുമായ നടപടികളെ നേരിടാൻ സഖ്യസേന നേതൃത്വം ഉചിതമായ നടപടികൾ കൈകൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്​. അതോടൊപ്പം അട്ടിമറി അവസാനിപ്പിച്ച്​​ സമഗ്രമായ ഒരു രാഷ്​ട്രീയ പരിഹാരത്തിലെത്താനും യമനിലെ ​െഎക്യരാഷ്​ട്ര സെ​ക്രട്ടറി ജനറലി​െൻറ പ്രത്യേക ദൂത​െൻറ ശ്രമങ്ങളെ പിന്തുണക്കുന്നതും തുടരുകയാണെന്നും സഖ്യസേന വക്താവ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf news
Next Story