മയക്കുമരുന്ന് വേട്ട; ഒന്നര ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തു
text_fieldsഅൽഖോബാർ: രാജ്യത്തുടനീളം തുടരുന്ന മയക്കുമരുന്ന് വേട്ടയിൽ നിരവധിയാളുകൾ അറസ്റ്റിൽ. ഒന്നര ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തു. ചെങ്കടൽ തീരത്തെ യമനിലെ ഹുദൈദ തുറമുഖം വഴി സൗദി അറേബ്യയിലെത്തിയ വാഹനങ്ങളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1,51,139 കാപ്റ്റഗൺ ഗുളികകളാണ് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്. ഒരു വാഹനത്തിൽ 43,000 കാപ്റ്റഗൺ ഗുളികകളും മറ്റൊരു കാറിെൻറ എയർ കംപ്രസർ ടാങ്കിനുള്ളിൽ 45,349 ഗുളികകളും മൂന്നാമത്തെ വാഹനത്തിെൻറ റേഡിയേറ്ററിൽ 62,790 ഗുളികകളും ഒളിപ്പിച്ച നിലയിലായിരുന്നു.
ജീസാൻ മേഖലയിലെ അൽ-അർദ ഗവർണറേറ്റിൽ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് സംഘം 20 കിലോ ഖാത്ത് പിടിച്ചെടുത്തു. ആംഫെറ്റാമൈൻ വിൽക്കാൻ ശ്രമിച്ചതിന് യമൻ പൗരനെയും മൂന്ന് സൗദി പൗരന്മാരെയും ജീസാൻ പൊലീസ് അറസ്റ്റ് ചെയ്തു. ജീസാനിലെ ഫിഫ ഗവർണറേറ്റിൽ 17,400 മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമവും സുരക്ഷ പട്രോളിങ് തടഞ്ഞു. സംശയിക്കപ്പെടുന്ന എല്ലാവർക്കുമെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറി.
രാജ്യത്തിെൻറ ഔട്ട്ലറ്റുകളിലൂടെയും ഇറക്കുമതിയിലും കയറ്റുമതിയിലും നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടുമെന്നും കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സംശയാസ്പദമായ കള്ളക്കടത്തോ മറ്റു നിയമലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ രാജ്യത്തിനകത്തുനിന്ന് 1910 എന്ന നമ്പറിലോ വിദേശത്ത് നിന്ന് +966114208417 എന്ന നമ്പറിലോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.