Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിൽ കഅബയുടെ മതാഫിൽ...

റമദാനിൽ കഅബയുടെ മതാഫിൽ പ്രവേശനം ഉംറ തീർഥാടകർക്ക്​ മാത്രം

text_fields
bookmark_border
റമദാനിൽ കഅബയുടെ മതാഫിൽ പ്രവേശനം ഉംറ തീർഥാടകർക്ക്​ മാത്രം
cancel

മക്ക: റമദാനിൽ മക്ക മസ്​ജിദുൽ ഹറാമിലെ കഅബയ്​ക്ക്​ ചുറ്റുമുള്ള മതാഫും (പ്രദക്ഷിണ മുറ്റം) അതിനോട്​ ചേർന്നുള്ള പള്ളിയുടെ ഭാഗവും ഉംറ തീർഥാടകർക്ക്​ മാത്രമായിരിക്കുമെന്ന്​ പൊതുസുരക്ഷ മേധവാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി. നമസ്​കരിക്കാനെത്തുന്നവർ തീർഥാടകർക്കായി പരിമിതപ്പെടുത്തിയ ഈ ഭാഗത്തേക്ക്​ പ്രവശേിക്കരുത്​. തീർഥാടകരും നമസ്​കരിക്കാനെത്തുന്നവരും ഇവിടെ നിശ്ചയിച്ചിട്ടുള്ള മുഴുവൻ നിയമങ്ങളും സുരക്ഷാനിർദേശങ്ങളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ ഉംറ സുരക്ഷാപദ്ധതി വിശദീകരിക്കുന്നതിനായി മക്കയിൽ ഉംറ സുരക്ഷാ സേനാമേധാവികളോടൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​. എല്ലാ വകുപ്പുകളുമായും എല്ലാവരും സഹകരിക്കണം.

ഒന്നാം നിലയുടെയും മേൽക്കൂരയുടെയും ഒരു ഭാഗം ഉംറ തീർഥാടകർക്കായി നിശ്ചയിച്ചിട്ടുണ്ട്​. പള്ളിയോട്​ ചേർന്നുള്ള ‘സൗദി മൂന്നാം വികസന ഭാഗം’, പുറം മുറ്റങ്ങൾ, മേൽക്കൂരയുടെ ഒരു ഭാഗം എന്നിവിടങ്ങളിൽ മറ്റുള്ളവർക്ക്​ നമസ്​കാരത്തിനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും മുൻ സീസണുകളിലെ പ്ലാനുകൾ അവലോകനം ചെയ്യുകയും എല്ലാ ഫീൽഡ് റിപ്പോർട്ടുകളും പഠിക്കുകയും പുതിയ സീസണി​െൻറ ആവശ്യകതകൾക്കനുസൃതമായി പ്രവർത്തനപദ്ധതികൾ വിലയിരുത്തുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസ്​, ടാക്​സി, ട്രെയിൻ സ്​റ്റേഷനുകളുടെ പ്രവർത്തനം ഈ പദ്ധതിയിലെ ഒരു പ്രധാന ഭാഗമാണ്​. മസ്​ജിദുൽ ഹറാമിന്​ സമീപം, ഒന്നും രണ്ടും മൂന്നും റിങ്​ റോഡ്, മക്ക പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ പൊതുഗതാഗത സ്​റ്റേഷനുകളുണ്ട്. മൂന്നാം സൗദി വിപുലീകരണത്തിനും മതാഫ് പദ്ധതിക്കും ഇടയിലുള്ള ഇടനാഴി തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന്​ തുറന്നതായും അദ്ദേഹം പറഞ്ഞു. നമസ്‌കാര സമയത്ത്, പ്രത്യേകിച്ച് തറാവിഹ്, തഹജ്ജുദ് സമയങ്ങളിൽ ജനക്കൂട്ടത്തി​െൻറ സുരക്ഷ ഉറപ്പാക്കാൻ പ്രവേശന, എക്​സിറ്റ് പാതകളിൽ നിയന്ത്രണമുണ്ടാകും.

ഭിക്ഷാടനം, തീർഥാടകരുടെയും വിശ്വാസികളുടെയും സഞ്ചാരം തടസ്സപ്പെടുത്തും വിധം ആളുകളുടെ കിടത്തം എന്നിവ തടയും. അത്​ നിരീക്ഷിക്കാനും തടയാനും പ്രത്യേക സംഘങ്ങളുണ്ടാകും. പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്​ ഫീൽഡ് സെക്യൂരിറ്റി സാന്നിധ്യം ശക്തമാക്കും. ദൈവത്തി​െൻറ അതിഥികളെ സ്വീകരിക്കാൻ എയർ, സീ, ലാൻഡ്​ പോർട്ടുകളിൽ പാസ്‌പോർട്ട്​ വിഭാഗം പൂർണ സജ്ജമാണെന്ന്​ പാസ്‌പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഡേ. സ്വാലിഹ്​ അൽമുറബഅ്​ പറഞ്ഞു. വ്യാജരേഖ ക​ണ്ടെത്തുന്നതിന്​ ആധുനിക സാങ്കേതികവിദ്യയാണ്​ ഉപയോഗിക്കുന്നത്​.

വായു, കര, കടൽ തുറമുഖങ്ങളിൽ നിരവധി ഭാഷകൾ സംസാരിക്കാൻ കഴിവുള്ള യോഗ്യരായ ഉദ്യോഗസ്ഥരുണ്ട്​. തീർഥാടകർക്ക് ഉടനടി സേവനം നൽകുന്നതിന് 137 ഭാഷകൾ വേഗത്തിൽ വിവർത്തനം ചെയ്യുന്ന ഉപകരണങ്ങൾ പാസ്‌പോർട്ട് കൗണ്ടറുകളിലുണ്ട്​. ഇതിലൂടെ വേഗത്തിൽ തീർഥാടകർക്ക് വിവിധ ഭാഷകളിൽ വിവരങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും നൽകാൻ സാധിക്കുന്നുണ്ടെന്നും പാസ്​പോർട്ട്​ ഡെപ്യൂട്ടി ഡയറക്​ടർ പറഞ്ഞു.

തീർഥാടകരുടെ താമസകേന്ദ്രങ്ങളിൽ സുരക്ഷ, അഗ്​നിബാധ തടയൽ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തുന്നതിനും റജബ്, ശഅബാൻ മാസങ്ങളിൽ പര്യടനം നടത്തിയതായി സിവിൽ ഡിഫൻസ് ആക്ടിങ്​ ഡയറക്ടർ മേജർ ജനറൽ ഹമ്മൂദ് അൽഫറജ് പറഞ്ഞു. തീർഥാടകർ കൂടുതലായി എത്തുന്ന എല്ലാ സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും റോഡുകളിലും ആസ്ഥാനങ്ങളിലും സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അൽഫറജ്​ പറഞ്ഞു.

umra scurity force press meet

ഫോ​ട്ടോ: പൊതുസുരക്ഷ മേധവാവിയും ഉംറ സുരക്ഷാ സേനാമേധാവികളും വാർത്താസമ്മേളനത്തിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahKaabaRamadanMataf
News Summary - During Ramadan, entry to the Mataf of the Kaaba is restricted to Umrah pilgrims
Next Story