യാത്രയയപ്പ് നൽകി
text_fieldsറിയാദ്: 34 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം വെളിയൻകോട് സ്വദേശി അഷ്റഫ് അലിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 1986ൽ സൗദിയിലെത്തി നീണ്ട 34 വർഷം അൽഖറാവി കമ്പനിയുടെ ബ്രാൻഡ് മാനേജറായി ജോലി ചെയ്ത ഇദ്ദേഹത്തിന് കമ്പനിയിലെ ജീവനക്കാരുടെ മലയാളി കൂട്ടായ്മയാണ് യാത്രയയപ്പ് നൽകിയത്.
ദീർഘമായ പ്രവാസത്തിൽ വലിയ സുഹൃത് വലയം സ്വന്തമാക്കിയിട്ടുള്ള അഷ്റഫ് കമ്പനിയുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമീറ അഷ്റഫാണ് ഭാര്യ. ശബ്നം സിദ്ദീഖ്, തസ്നീം അഷ്റഫ്, ആയിഷ സഹ്റ, ഇൽഹാം അഷ്റഫ് എന്നിവർ മക്കളും സിദ്ദീഖ് അലി, നിസാർ എന്നിവർ മരുമക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.