Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ വി​വി​ധ...

സൗ​ദി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പൊ​ടി​ക്കാ​റ്റ്

text_fields
bookmark_border
representatives
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ക​ന​ത്ത ചൂ​ടി​നൊ​പ്പം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ടി​ക്കാ​റ്റ്​ വീ​ശി.

മ​ദീ​ന, മ​ക്ക, അ​ൽ ബാ​ഹ, അ​സീ​ർ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ൽ രൂ​പം കൊ​ണ്ട കാ​റ്റ് മി​ക്ക​യി​ട​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റ് അ​ടി​ച്ചു​വീ​ശു​മെ​ന്നും ഇ​ത് ദൂ​ര​ക്കാ​ഴ്ച കു​റ​ക്കാ​നും മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​യാ​ദ് മേ​ഖ​ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളെ​യും ഈ ​കാ​ലാ​വ​സ്ഥ മാ​റ്റം ബാ​ധി​ക്കു​മെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി.

ജി​സാ​ൻ, അ​സീ​ർ മേ​ഖ​ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ദൃ​ശ്യ​പ​ര​ത വ​ള​രെ കു​റ​ക്കു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്രം പ്ര​വ​ചി​ച്ചു. രാ​ജ്യ​ത്തി​​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്നും ആ​രോ​ഗ്യ സു​ര​ക്ഷാ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsdust storms
News Summary - Dust storms in various sectors in Saudi
Next Story