'ഇ. അഹമ്മദ് മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച നേതാവ്'
text_fieldsറിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യയുടെ ആദർശം മുറുകെ പിടിച്ചു രാജ്യത്തിെൻറ വികസനവും മതേതരത്വ സംരക്ഷണവും കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച ദേശീയ നേതാവായിരുന്നു അദ്ദേഹമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗൾഫ് രാജ്യങ്ങൾക്കു പുറമെ ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം മികച്ച നിലയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രവാസികളുടെ വിവിധ പ്രയാസങ്ങൾ ചോദിച്ചു മനസ്സിലാക്കി പരിഹാരം കാണുന്നതിനും അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഇന്ത്യൻ പാർലമെൻറിൽ പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടി ശബ്ദിച്ച ഇ. അഹമ്മദ് കർമ മണ്ഡലത്തിൽതന്നെ ജീവിതം പൊലിഞ്ഞപ്പോൾ മുസ്ലിം ലീഗിന് വലിയ നഷ്ടം സംഭവിച്ചുവെന്നും അനുസ്മരണ യോഗം വിലയിരുത്തി. യോഗം കെ.എം.സി.സി സൗദി നാഷനൽ ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ലീഗൽ റൈറ്റ്സ് ജനറൽ കൺവീനർ വി.കെ. റഫീഖ് ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കോങ്ങാട്, അബ്ദുറഹ്മാൻ ഫറോക്ക്, റസാഖ് വളക്കൈ, ഷഫീഖ് കൂടാളി എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജലീൽ തിരൂർ സ്വഗതവും സഫീർ തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.