ഇ. അഹമ്മദ് മാനവ സേവാ അവാർഡ് ഡോ. എം.എ. അമീർ അലിക്ക്
text_fieldsഡോ. എം.എ. അമീർ അലി
റിയാദ്: കെ.എം.സി.സി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ഈ വർഷത്തെ ഇ. അഹമ്മദ് മാനവസേവാ അവാർഡിന് ഡോ. എം.എ. അമീർ അലിയെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗിന്റെ പാലിയേറ്റിവ് സംഘടന പൂക്കോയ തങ്ങൾ ഹോസ്പീസിന്റെ സംസ്ഥാന കൺവീനറാണ് അമീർ അലി. കേരളത്തിലെ 30ഓളം പൂക്കോയ തങ്ങൾ ഹോസ്പീസുമായി ബന്ധപ്പെട്ട് നടത്തിയ കാരുണ്യപ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അവാർഡ്.
കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ഇ.പി. ശംസുദ്ദീൻ, ഗ്ലോബൽ കെ.എം.സി.സി മട്ടന്നൂർ മണ്ഡലം ചെയർമാൻ ഡോ. ടി.പി. മുഹമ്മദ്, റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് ലീയാഖത്തലി കരിയാടാൻ, എം.എൻ. നാസർ എന്നിവർ ചേർന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.
രാപ്പകലില്ലാതെ കിടപ്പുരോഗികളുടെ അടുത്തേക്ക് ഓടിയെത്തി സാന്ത്വന പരിചരണവുമായി ആശ്വാസം നൽകുന്ന ഡോ. അമീറലിയുടെ സേവനം മട്ടന്നൂർ മണ്ഡലത്തിലെ കിടപ്പുരോഗികൾക്ക് ആശ്വാസമായിരുന്നു.
ആഗസ്റ്റ് ഒന്നിന് വൈകീട്ട് നാലിന് മട്ടന്നൂർ സീൽ പബ്ലിക് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അവാർഡ് അമീറലിക്ക് സമർപ്പിക്കും. സമൂഹത്തിൽ കാരുണ്യസാന്ത്വന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇ. അഹമ്മദിന്റെ പേരിൽ ഏർപ്പെടുത്തിയ മാനവസേവാ അവാർഡ് കഴിഞ്ഞ വർഷം മുതലാണ് റിയാദ് കെ.എം.സി.സി ഏർപ്പെടുത്തിയത്.
കാരുണ്യരംഗത്തെ സേവനങ്ങൾക്ക് ബ്ലാത്തൂർ അബൂബക്കർ ഹാജിയായിരുന്നു 2023ലെ പ്രഥമ അവാർഡ് ജേതാവ്. മട്ടന്നൂരിൽ നടന്ന വാർത്തസമ്മേളനത്തിൽ അൻസാരി തില്ലങ്കേരി, ഇ.പി. ശംസുദ്ദീൻ, റിയാദ് കെ.എം.സി.സി കോഓഡിനേറ്റർ ഹാഷിം നിർവേലി, ലിയാഖത്തലി കരിയാടാൻ, റസാഖ് ഫൈസി മാലൂർ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.