Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ. അഹമ്മദ് പുരസ്​കാരം ...

ഇ. അഹമ്മദ് പുരസ്​കാരം  തെന്നല മൊയ്തീൻ കുട്ടിക്ക് 

text_fields
bookmark_border
റിയാദ്: കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഇ. അഹമ്മദ് പുരസ്​കാരം ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്തീന്‍ കുട്ടിക്ക്. 
ഒരു ലക്ഷത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്​കാരം പ്രവാസി സമൂഹത്തിന്​ വേണ്ടി തെന്നല മൊയ്​തീൻകുട്ടി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്​ നൽകുന്നതെന്ന്​ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദുരിതത്തിൽ പെടുന്ന പ്രവാസികളെ ജാതിമത ദേശഭേദമില്ലാതെ സഹായിക്കാനും മൃതദേഹങ്ങൾ ഖബറടക്കാനും നാട്ടിൽ എത്തിക്കുന്നതിനും മുന്നിട്ടിറങ്ങുന്ന ഇദ്ദേഹം ഇ. അഹമ്മദിനോട്​ വ്യക്തിബന്ധം നില നിര്‍ത്തിയിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടിന്​ ബത്​ഹയിലെ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്​കാര സമർപ്പണം നടക്കും. മുസ്​ലിം ലീഗ്​ മങ്കട മണ്ഡലം പ്രസിഡൻറ്​ പാലോളി മുഹമ്മദാലി ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewse ahmed award
News Summary - e ahmed award-saudi arabia-malayalam news
Next Story