Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യത്തെ 93 ശതമാനം...

രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി

text_fields
bookmark_border
രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി
cancel

ജിദ്ദ: ഇലക്‌ട്രോണിക് ബില്ലിങ്ങ്​ സംവിധാനം രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി സകാത്ത്​, ടാക്​സ്​ ആൻഡ്​ കസ്​റ്റംസ്​ അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ്​ അബാനാമി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്​റ്റംസ്’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾക്ക്​ അനുസൃതമായി അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ്​ സ്വീകരിച്ചത്​. അതിലേറ്റവും പ്രധാനം ഇലക്​ട്രോണിക്​ ബില്ലിങ്​ പദ്ധതി നടപ്പാക്കലാണ്​. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തി​െൻറയും ഡിജിറ്റൽ പരിവർത്തനത്തി​െൻറയും വിപുലീകരണമായാണ് ഇത് വരുന്നത്.

ഈ പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഇഷ്യൂറൻസ് ആൻഡ് പ്രിസർവേഷൻ ഫേസ് എന്നറിയപ്പെടുന്ന ആദ്യഘട്ടം നടപ്പാക്കാൻ 93 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചു​. ലിങ്കിങ്​ ആൻഡ് ഇൻറഗ്രേഷൻ ഘട്ടം എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ബില്ലിങ്ങി​െൻറ രണ്ടാം ഘട്ടം ഈ വർഷം ആദ്യത്തിലാണ്​ നടപ്പാക്കാൻ തുടങ്ങിയത്​. 400 ലധികം സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെയാണ്​ ഇത്​ പ്രതിനിധീകരിക്കുന്നത്​.

സ്ഥാപനങ്ങൾ ബില്ലിങ്​ പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് ആയി പങ്കിട്ട ബില്ലുകളുടെ എണ്ണം നാല്​ കോടിയിലധികം കവിഞ്ഞിട്ടുണ്ട്​. മികച്ച രീതികൾ പ്രയോഗിച്ചും മൂല്യങ്ങൾ ഏകീകരിക്കുന്നതിലൂടെയും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ ആഗോള മാതൃകയാകാനുള്ള അതോറിറ്റിയുടെ കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നതാണിതെന്നും സകാത്ത്​, ടാക്​സ്​ ആൻഡ്​ കസ്​റ്റംസ്​ അതോറിറ്റി ഗവർണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-billing
News Summary - E-billing system implemented in 93 percent of institutions in the country
Next Story