ഇ-ഇൻവോയ്സിങ് 22ാം ഘട്ടം ഒക്ടോബർ ഒന്നു മുതൽ
text_fieldsറിയാദ്: വിറ്റുവരവു കണക്കുകളും മൂല്യവർധിത നികുതി (വാറ്റ്) വിവരങ്ങളും സൗദി സകാത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സറ്റ്ക)യെ തത്സമയം ഓൺലൈനായി അറിയിക്കേണ്ട ഇ-ഇൻവോയ്സിങ് (ഫതൂറ) സംവിധാനത്തിന്റെ 22ാം ഘട്ടം ഈ വർഷം ഒക്ടോബർ ഒന്നു മുതൽ. ഡിസംബർ 31നുള്ളിൽ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് ഇൻവോയ്സിങ് സംവിധാനങ്ങൾ അതോറിറ്റിയുമായി ബന്ധിപ്പിക്കണം. 2022, 2023, 2024 വർഷങ്ങളിൽ വാർഷിക വിറ്റുവരവ് 10 ലക്ഷം റിയാൽ കൂടുതലുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകം.
നികുതിയടവ് സമ്പ്രദായം അടിമുടി ഡിജിറ്റലൈസ് ചെയ്യുന്ന പരിഷ്കരണ പദ്ധതി 2021 ഡിസംബർ നാല് മുതലാണ് നടപ്പാക്കാൻ തുടങ്ങിയത്. ഘട്ടങ്ങളായി തുടരുന്ന അതിന്റെ 22ാം ഘട്ടമാണ് ഇത്. വാറ്റടക്കം 10 ലക്ഷം റിയാലിൽ കൂടുതൽ വിറ്റുവരവുള്ള രാജ്യത്തെ മുഴുവൻ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ ഇൻവോയ്സിങ് സംവിധാനം (ബില്ലിങ്) സകാത് അതോറിറ്റിയുടെ ഫതൂറ (ഇൻവോയ്സിങ്) സിസ്റ്റവുമായി ബന്ധിപ്പിക്കാൻ നിർബന്ധിക്കുന്നതാണ് ഈ പദ്ധതി.
നികുതിദായകർ അവരുടെ ഇലക്ട്രോണിക് ഇൻവോയ്സിങ് സംവിധാനങ്ങൾ ഫതൂറയുമായി ബന്ധിപ്പിക്കുന്നതിനും ഇലക്ട്രോണിക് ഇൻവോയ്സുകളും ഇലക്ട്രോണിക് നോട്ടീസുകളും അയക്കുന്നതിനും അവരുടെ ഡാറ്റ അതോറിറ്റിയുമായി പങ്കിടുന്നതിനും തയാറാവണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.