ഇ-സ്പോർട്സ് ലോകകപ്പ്; ജൂലൈ മൂന്ന് മുതൽ റിയാദിൽ
text_fieldsറിയാദ്: ഇലക്ട്രോണിക് സ്പോർട്സ് (ഇ-സ്പോർട്സ്) ലോകകപ്പ് ജൂലൈ മൂന്നിന് റിയാദിൽ ആരംഭിക്കും. ആഗസ്റ്റ് 25 വരെ നീളുന്ന ഇ-സ്പോർട്സ് ലോകകപ്പിൽ ഗെയിമുകളുടെ ലോകത്തെ 30 അന്താരാഷ്ട്ര ടീമുകളും 1500-ലധികം പ്രഫഷനലുകളും പെങ്കടുക്കുമെന്ന് പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് വ്യക്തമാക്കി. റിയാദിലെ ബൊളിവാർഡ് സിറ്റിയിലെ അരീന സ്റ്റേഡിയം രണ്ട് മാസത്തേക്ക് ‘ഇലക്ട്രോണിക് ഗെയിമിങ്’, ‘ബ്രാൻഡിങ്’ കച്ചേരികൾ, നാടകങ്ങൾ എല്ലാമായി ആഘോഷത്തിൽ മുഴുകുമെന്നും അദ്ദേഹം പറഞ്ഞു. കാരണം നേരിട്ടുള്ള കാഴ്ച എല്ലാവർക്കും വേറിട്ട അനുഭവമായിരിക്കും. ബൊളിവാർഡ് എല്ലാവർക്കും തുറന്നിരിക്കും. എം.ബി.സി ആക്ഷൻ ചാനൽ എം.ബി.സി ഗെയിമിങ്ങായി മാറ്റും. ടൂർണമെൻറ് തത്സമയം സംപ്രേക്ഷണം ചെയ്യും. സൗദിയിലെയും ഇതര അറബ്നാടുകളിലെയും യുവാക്കൾക്ക് വിജയം ആശംസിച്ചുകൊണ്ട് ഇത് ആഗോളതലത്തിൽ കൈമാറാമെന്നും ആലുശൈഖ് പറഞ്ഞു.
ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ അടുത്തിടെയാണ് ടൂർണമെൻറിന്റെ ഔദ്യോഗിക ഷെഡ്യൂൾ പ്രഖ്യാപിച്ചത്. അതിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗെയിമുകളിൽ 20 മത്സരങ്ങൾ ഉൾപ്പെടും. ഏകദേശം 60 ദശലക്ഷം ഡോളർ വിലമതിക്കുന്നതാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ. ഇത് ഇ-സ്പോർട്സ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.