സൗദിയിലെ ഹാഇലിൽ ഭൂചലനം
text_fieldsറിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയോട് ചേർന്നുള്ള ഹാഇൽ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. അൽഷന്നാൻ പ്രദേശത്തിൻ്റെ കിഴക്കുഭാഗത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.03നാണ് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാ അൽഖൈൽ അറിയിച്ചു. നാഷനൽ സെസ്മിക് മോണിറ്ററിങ് നെറ്റുവർക്കിൽ ഭൂകമ്പം രേഖപ്പെട്ട ഉടൻ സാഹചര്യം നിരീക്ഷിച്ചു. തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്തിയിൽ ഇതിൻ്റെ ആഘാതം അനുഭവപ്പെടുകയും ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക് ഏതാനും സെക്കൻഡ് നേരത്തേക്ക് ഇതിൻ്റെ അനുഭവമുണ്ടാവുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.