ചെങ്കടലിൽ ഭൂകമ്പസാധ്യത: നിരീക്ഷണത്തിൽ ആശങ്ക വേണ്ട
text_fieldsജിദ്ദ: ഭൂചലനത്തിന്റെ സമയവും സ്ഥലവും പ്രവചിക്കാൻ കഴിയില്ലെന്ന് സൗദി ജിയളോജിക്കൽ സർവേ. ഭൂചലനം എപ്പോൾ, എവിടെയുണ്ടാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ചെങ്കടലിലെ ഭൂകമ്പത്തെക്കുറിച്ച് അടുത്തിടെ പ്രചരിക്കുന്നത് വ്യക്തിപരമായ നിരീക്ഷണങ്ങൾ മാത്രമാണെന്നും സൗദി ജിയളോജിക്കൽ സർവേ വക്താവ് താരിഖ് അബാ അൽഖൈൽ വ്യക്തമാക്കി.
ചെങ്കടലിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് അടുത്തിടെ പ്രചരിച്ചത് ഉൗഹാപോഹങ്ങൾ മാത്രമാണ്. അത് പഠനങ്ങളുടെയും തുടർനടപടികളുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലല്ല. മറിച്ച് പ്രവചനങ്ങൾ മാത്രമാണെന്നും വക്താവ് പറഞ്ഞു.
സൗദി ജിയളോജിക്കൽ സർവേക്കു കീഴിലെ ജിയളോജിക്കൽ ഹസാർഡ്സ് സെൻറർ മധ്യ ചെങ്കടൽ മേഖലയിലും ഗ്രോവ് വിള്ളലിലും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്ത് ഭൂകമ്പത്തിന്റെ തീവ്രത മിക്കതും ദുർബലവും മിതവുമാണ്. ആശങ്കക്ക് വകയില്ല. ചെങ്കടലിൽ നിരീക്ഷിക്കപ്പെടുന്ന ഭൂചലനങ്ങളുടെ എണ്ണം ആഴ്ചയിൽ ഡസൺ കവിയുന്നില്ല. ഇത് അദൃശ്യമായി കണക്കാക്കപ്പെടുന്നു.
അപകടമൊന്നും ഉണ്ടാക്കുന്നില്ല. ഭൂകമ്പനിരീക്ഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അധികാരികളിൽനിന്ന് ശരിയായ വിവരങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്.
സൗദി ജിയളോജിക്കൽ സർവേയാണ് സൗദി ഭൂകമ്പനിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വക്താവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.