മദീനക്കടുത്ത് ഭൂചലനം; നാശനഷ്ടങ്ങളില്ല
text_fieldsമദീന: മദീനക്കടുത്ത് നേരിയ ഭൂചലനം. മദീന നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ ഇന്നലെ ഉച്ചക്ക് 2.59 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിൽ 2.5 രേഖപ്പെടുത്തി. ജിയോളജി വകുപ്പിന് കീഴിലെ ഭൂചലന നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചു. പരിസര മേഖലയിൽ ഭൂചലന ആഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ലെന്ന് മദീന മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് മുബാറക് അൽജുഹ്നി വ്യക്തമാക്കി. ഉച്ചക്ക് മൂന്ന് മണിയോടെയാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ജിയോളജി വകുപ്പ് വിദഗ്ധർക്കൊപ്പം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മേഖല സിവിൽ ഡിഫൻസ് മേധാവി ജനറൽ അബ്ദുറഹ്മാൻ അൽ ഹർബി നിർദേശിച്ചതായും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.