'ഇവ' ക്വിസ് മത്സര വിജയികളെയും ഉന്നത വിജയം വരിച്ച വിദ്യാർഥികളെയും ആദരിച്ചു
text_fieldsറിയാദ്: ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിെൻറ രണ്ടാം ഘട്ട വിജയികൾക്കുള്ള സമ്മാന വിതരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പ്രശംസാഫലക സമർപ്പണവും സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി റിയാദ് മീഡിയ ഫോറം വി.ജെ. നസ്റുദ്ദീൻ ഉദ്ഘാടനം ചെയ്തു. 'അറിവിെൻറ ജാലകം തുറന്ന് ഇവ' എന്ന് പേരിട്ടിരിക്കുന്ന ക്വിസ് ജൂണിലാണ് ആരംഭിച്ചത്. മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കി ഇപ്പോൾ നാലാം ഘട്ടത്തിൽ എത്തിയിരിക്കുന്ന ക്വിസ് പരിപാടിയിലെ ജൂലൈ മാസത്തിലെ വിജയികൾക്കുള്ള സമ്മാനമാണ് വിതരണം ചെയ്തത്.
പ്രസിഡൻറ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. അധ്യാപക ദിനത്തിൽ നടന്ന പരിപാടിയിൽ ധന്യ ശരത് ഡോ. എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സിജു പീറ്റർ സാജിദ് ആലപ്പുഴ, സൈഫുദ്ദീൻ വിളക്കേഴം, ശിഹാബ് പോളക്കുളം, ബദറുദ്ദീൻ, മുഹമ്മദ് മൂസ, അബ്ദുൽ അസീസ്, നിസാർ കോലത്ത്, ജലീൽ ആലപ്പുഴ, ഷാജി നെടുങ്ങാക്കുളം, റീന സിജു, സജാദ് സലിം, നൈസി സജാദ്, സെബാ അബ്ദുൽ അസീസ്, ആസിഫ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു. സജാദ് സലിം, റീനാ സിജു, ആസിഫ് ഇഖ്ബാൽ, മുഹമ്മദ് ഷാഫി, ടി.എൻ.ആർ. നായർ എന്നിവരാണ് ക്വിസ് മത്സര വിജയികൾ. ഇവർക്കുള്ള സമ്മാനങ്ങൾ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇവ അംഗങ്ങളുടെ കുട്ടികളായ ദശരഥ് സ്വാമി, കെ.എസ്. ഫാസിൽ, അൽഹേന സജീദ്, റംസാന നിസാർ, ഫാത്വിമ നസ്രീൻ, ആഷിഖ് മുഹമ്മദ്, ഷിറീൻ പി. മുഹമ്മദ് എന്നിവർക്കാണ് പ്രശംസാഫലകം സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.