അറിവും ആഹ്ളാദവുമായി എജുകഫേ; ഇന്നു തന്നെ രജിസ്റ്റർ ചെയ്യാം
text_fieldsദുബൈ: അക്ഷരങ്ങളിലൂടെ അറിവിെൻറ ആകാശത്തിലേറാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് മികവിെൻറ വിജയവഴി നിർദേശിക്കാൻ എജുകഫേ വീണ്ടും വിരുന്നെത്തുന്നു. ജി.സി.സി മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേളയായ എജുകഫേ ആറാം സീസൺ ഇത്തവണ വെർച്വലായാണ് നടക്കുന്നത്. ജനുവരി 28, 29 തീയതികളിൽ ഓൺലൈനായി എജുകഫേയിൽ പങ്കാളികളാവാം.
റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമെല്ലാം അരങ്ങുവാഴുന്ന വിദ്യാഭ്യാസ രംഗത്ത്, മികവും അഭിരുചിയും സാധ്യതകളും തിരച്ചറിഞ്ഞ് പഠനമേഖല തെരഞ്ഞെടുക്കാൻ സഹായിക്കുന്ന എജുകഫേ പ്രവാസലോകത്തെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കലണ്ടർ ഇവൻറായാണ് കണക്കാക്കുന്നത്. കേരളത്തിനൊപ്പം ഗൾഫ് നാടുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം. ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇവർക്ക് നേരിട്ട് ആശയവിനിമയം നടത്താം.
വിഡിയോ കോൺഫറൻസ്, പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം പ്രവേശന പരീക്ഷ, മോക് ടെസ്റ്റും എന്നിവയുമുണ്ടാകും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും ഇത്തവണ പങ്കെടുക്കുന്നു.
മികച്ച കരിയർ തെരഞ്ഞെടുക്കാനുള്ള കോഴ്സുകളും പഠനമേഖലയും നിർേദശിക്കുന്ന എജുകഫേയിൽ വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിലെ വിദഗ്ധർ നയിക്കുന്ന നിരവധി സെഷനുകളും അറിവിനൊപ്പം ആഹ്ലാദവും സമ്മേളിക്കുന്ന പരിപാടികളും നടക്കും. ഇന്ത്യയിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിദേശ സർവകലാശാലകളും ഉൾപ്പെടെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എജുകഫേയിൽ പങ്കെടുക്കും.
മനസ്സിലെ ചാഞ്ചല്യങ്ങളെ കടിഞ്ഞാണിട്ട് നിർത്താനുള്ള മാന്ത്രികവിദ്യ പകരാൻ പ്രമുഖ പ്രചോദക പ്രഭാഷകനും അന്താരാഷ്ട്ര പരിശീലകനുമായ ഡോ. മാണി പോൾ ഇത്തവണയും എജുകഫേയിലെത്തും. "Mind Miracle; Explore yourself" എന്ന വിഷയത്തിൽ അദ്ദേഹം സംവദിക്കും. നമുക്കുള്ളിലുള്ള ശക്തിയെ തിരിച്ചറിഞ്ഞ്, വിജയത്തിലേക്ക് അതിവേഗകുതിപ്പ് തുടരുന്നതിനുള്ള രസകരമായ വിദ്യകൾ പങ്കുവെക്കാൻ പ്രമുഖ സൈക്കോളജിസ്റ്റും എജുക്കേഷനൽ കൺസൾട്ടൻറുമായ ആരതി സി. രാജരത്നം എത്തും.
ഒപ്പം ഇഷ്ടങ്ങളെ പിന്തുടർന്ന് വിജയതീരമണിയാനുള്ള വഴികൾ നിർദേശിക്കാൻ വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ലയും എജുകഫേ മേളയിൽ പങ്കാളിയാവും. ഇനിയും വൈകല്ലേ, ഇന്നു തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി അറിവിെൻറ മഹോത്സനഗരിയിൽ ആദ്യം തന്നെ സീറ്റുറപ്പിക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0555210987, 043902628.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.