ദമ്മാമിൽ അറിവിെൻറ ആഘോഷത്തിന് ഇനി നാല് നാൾ
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിൽ അറിവിെൻറ ആഘോഷമൊരുക്കുന്ന എജുകഫെക്ക് ഇനി നാല് നാൾ. ദമ്മാമിൽ ആദ്യമായി വിരുന്നെത്തുന്ന സമ്പൂർണ വിദ്യാഭ്യാസമേള ആസ്വദിക്കാനും പുതുവിജ്ഞാനങ്ങളെ നെഞ്ചിേലറ്റാനും പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുകയാണ്. രജിസ്ട്രേഷൻ തുടങ്ങിയതോടെ വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ടീം എജുകഫെ അറിയിച്ചു.
ഇന്ത്യയിലെ ആദ്യ ഇൻറനാഷനൽ ദിനപത്രമായ ഗൾഫ്മാധ്യമം സൗദി അറേബ്യയിലൊരുക്കുന്ന എജുകഫെ സീസൺ 2നാണ് ഏഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ ദമ്മാം ഇന്ത്യൻ സ്കൂളിൽ (േബായ്സ്) വേദിയൊരുങ്ങുന്നത്. ഏപ്രിൽ ഏഴിന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴര വരെയാണ് മേള. പ്രേവശനം തീർത്തും സൗജന്യമാണ്. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന അയ്യായിരത്തിൽ പരം കുട്ടികൾക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജിദ്ദ എജുകഫെയെ ചരിത്ര സംഭവമാക്കിയ വിദ്യാഭ്യാസ വിചക്ഷണരും വിസ്മയപ്രതിഭകളുമാണ് ദമ്മാമിലും എത്തുന്നത്.
കൗമാരക്കാർക്ക് ഭാവിയിലേക്കുള്ള ഏറ്റവും പുതിയ വിജയമന്ത്രങ്ങളുമായി ‘കരീർ ഡിവലപ്മെൻറ് സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ ഡോ. എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ് അപൂർവ വിജ്ഞാനവിരുന്നൊരുക്കും. ജിദ്ദയിലെ പ്രവാസ കൗമാരത്തിന് അവിസ്മരണീയ അനുഭവമായിരുന്നു അദ്ദേഹത്തിെൻറ കഴിഞ്ഞ വർഷത്തെ എജുകഫെ സെഷൻ. തിളക്കമുള്ള ഭാവിയിലേക്ക് പറന്നുയരാനാവശ്യമായ ജീവിതപാഠങ്ങളുമായാണ് ചലച്ചിത്ര സംവിധായകനും പ്രമുഖ പരിശീലകനുമായ സെയിദ് സുൽത്താൻ എത്തുന്നത്. ‘ലൈഫ് ലിസൻസ് ഫോർ ഫ്യൂച്ചർ സക്സസ്’ എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കും.
മുന്നിലിരിക്കുന്നവരുടെ മനസ്സ് വായിച്ച് വിസ്മയവും വിജ്ഞാനവും പകരുന്ന ലോകപ്രശസ്ത മെൻറലിസ്റ്റ് ആദി ആദർശ് ദമ്മാം എജുകഫെയെ ഇളക്കിമറിക്കുമെന്ന കാര്യമുറപ്പാണ്. സീസൺ വണിലെ താരമായിരുന്നു മലയാളികളുടെ അഭിമാനമായ ആദി. പ്രമുഖ സർവകലാശാലകളുടെ സ്റ്റാളുകളും സിജിയുടെ നേതൃത്വത്തിൽ വിവിധ മേഖലകൾക്കുള്ള കരിയർ കൗൺസലിങ് സ്റ്റാളും ദമ്മാം എജുകഫെയിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.