ചലോ ചലോ എജുകഫെ; ദമ്മാം ഇന്ത്യൻ സ്കൂൾ സർവ്വസജ്ജം
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹം കാത്തിരുന്ന എജുകഫെക്ക് ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂളിൽ (ബോയ്സ്) സർവ്വ സജ്ജമായ ഒരുക്കം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ എജുകഫെയുടെ വാതിലുകൾ വിദ്യാർഥി സമൂഹത്തിനായി തുറന്നുകൊടുക്കും. പ്രവിശ്യയുടെ നാനാഭാഗത്ത് നിന്നും ശനിയാഴ്ച പുലരിയിൽ വിദ്യാർഥികൾ കുടുംബ സമ്മേതം എജുകഫെയിലേക്ക് ഒഴുകിയെത്തും. മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത സമ്പൂർണ വിദ്യാഭ്യാസ കരീർമേളക്കാണ് പ്രൗഢമായ വേദിയിൽ തുടക്കം കുറിക്കുക. ഒരു ദിനം നീളുന്ന മേളയിൽ അയ്യായിരം പേർക്ക് എജകഫെ ആസ്വദിക്കാനുള്ള സൗകര്യമൊരുങ്ങിയിട്ടുണ്ട്. പ്രധാന ഒാഡിറ്റോറിയത്തിന് പുറമെ അത്യാധുനിക ഡിജിറ്റൽ വാളുകളിൽ മേള കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഭക്ഷണം സൗജന്യമാണ്. പ്രവേശനം തീർത്തും സൗജന്യമാണ്. ചടങ്ങിൽ പെങ്കടുക്കുന്ന അതിഥികളെല്ലാം ദമ്മാമിൽ എത്തിക്കഴിഞ്ഞു.
കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (േഫാറിൻ ആൻറ് പ്രൈവറ്റ് എജുക്കേഷൻ) അവാദ് ബിൻ മുഹമ്മദ് അൽ മാലികി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്സു റഹ്മാൻ, സൗദി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ അൽ മഖ്ബൂൽ, എ.പി. എം മുഹമ്മദ് ഹനീഷ് െഎ. എ. എസ്, ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. സെയിദ് സൈനുൽ ആബിദീൻ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷാഫി തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്, റസിഡൻറ് എഡിറ്റർ പി. െഎ നൗഷാദ്, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇർഫാൻ ഇഖ്ബാൽ ഖാൻ, സി.കെ റഷീദ് ഉമർ, മുഹമ്മദ് അബ്ദുൽ വാരിസ്, എം.എ ഹസ്നൈൻ, മാധ്യമം ജനറൽ മാനേജർ (മാർക്കറ്റിങ്) മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം സൗദി മുഖ്യരക്ഷാധികാരി സി.കെ നജീബ്, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ, ഒാപറേഷൻസ് ഡയറക്ടർ സലീം ഖാലിദ്, ലുലു ഗ്രൂപ് റീജ്യനൽ ഡയറക്ടർ അബ്ദുൽ ബഷീർ, ഫ്ലീറിയ ഗ്രൂപ് ഒാഫ് കമ്പനീസ് സി.ഇ.ഒ ഫസൽ റഹ്മാൻ, മൂലൻസ് ഗ്രൂപ് ഡയറക്ടർ വിജയ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും.
‘കരീർ ഡിവലപ്മെൻറ് സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ എ.പി.എം മുഹമ്മദ് ഹനീഷ്, ‘ലൈഫ് ലെസൻസ് ഫോർ ഫ്യൂച്ചർ സക്സസ്’ എന്ന വിഷയത്തിൽ ചലച്ചിത്ര സംവിധായകനും പ്രമുഖ പരിശീലകനുമായ സെയിദ് സുൽത്താൻ തുടങ്ങിയവരുടെ സെഷനുകളാണ് ഉച്ചക്ക് മുമ്പ് നടക്കുക. വൈകുന്നേരം ലോകപ്രശസ്ത മെൻറലിസ്റ്റ് ആദി ആദർശിെൻറ വിജ്ഞാനവും വിസമയവും സമന്വയിപ്പിക്കുന്ന ഷോയാണ്. എജുകഫെ സീസൺ 2 സമാന്തര സെഷനുകളാലും സമ്പന്നമാണ്. ഏപ്രിൽ ഏഴിന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴര വരെയാണ് മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.