തണുപ്പ് അവഗണിച്ച് ജനം ഒഴുകിയെത്തി, റിയാദിലും ചരിത്രം കുറിച്ച് ‘എജുകെഫ’
text_fieldsറിയാദ്: പുലർകാല ശൈത്യത്തിെൻറ കാഠിന്യം അവഗണിച്ചും ഒഴുകിയെത്തിയ ജനപ്രവാഹം സാക്ഷി, ഗൾഫ് മാധ്യമം’ ഒരുക്കി യ ദ്വിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ കരിയർ മേള ‘എജുകഫെ’ റിയാദിലും പുതു ചരിത്രമെഴുതി. മേള നഗരിയായ റിയാദ് ഇൻറർന ാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിലേക്ക് പുലർച്ചെ മുതലേ വിദ്യാർഥികളും രക്ഷിതാക്കളും സമൂഹത്തിെൻറ നാനാതുറകള ിൽ നിന്നുള്ളവരുമടക്കം ആളകളുടെ വൻ ഒഴുക്കായിരുന്നു.
ചടങ്ങുകൾ ആരംഭിക്കും മുേമ്പ സ്കൂൾ ഒാഡിറ്റോറിയം നിറഞ ്ഞുകവിഞ്ഞു. കൃത്യം ഒമ്പത് മണിക്ക് തന്നെ വേദിയിൽ ഉദ്ഘാടന ചടങ്ങാരംഭത്തിെൻറ സൂചനയായി ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ ഗാനങ്ങൾ മുഴങ്ങി. കൂറ്റൻ സ്ക്രീനിൽ ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകൾ പാറികളിച്ചു. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് അതിഥികൾക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും സ ്വാഗതം ആശംസിച്ചതോടെ ഉദ്ഘാടകനെയും മറ്റ് വിശിഷ്ടാതിഥികളെയും അവതാരകർ വേദിയിലേക്ക് ക്ഷണിച്ചു. നന്നായി സ്വപ്നം കാണുകയും അധ്വാനിക്കുകയും ചെയ്യുന്നവരോടൊപ്പം പ്രപഞ്ചം മുഴുവനുണ്ടാകുമെന്നും വലിയ സ്വപ്നങ്ങൾ കണ്ടവരുടെ സ്വപ്നങ്ങളാണ് ലോകത്തെ മാറ്റിമറിച്ചതെന്നുമുള്ള മുൻ ഇന്ത്യൻ പ്രസിഡൻറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുൽ കലാമിെൻറ പ്രസിദ്ധ ആപ്തവാക്യങ്ങൾ ഉദാഹരിച്ചുകൊണ്ട് ഹംസ അബ്ബാസ് വിദ്യാർഥികളോട് ആദ്യം സ്വപ്നം കാണാനും ലക്ഷ്യം കാണുവരെ കഠിനാധ്വാനം ചെയ്യാനും ആഹ്വാനം ചെയ്തു.
സമൂഹത്തിെൻറ വലിയ പ്രതീക്ഷകളുടെ നിക്ഷേപങ്ങളായ വിദ്യാർഥികളുടെ ഭാവിക്ക് വഴികാട്ടിയായി എഡ്യുകഫെയെ ‘ഗൾഫ് മാധ്യമം’ അഭിമാനപൂർവമാണ് അവതരിപ്പിക്കുന്നതെന്നും വിദ്യാഭ്യാസ കരിയർ ഉത്സവത്തിെൻറ മൂന്നാം പതിപ്പാണ് വിവിധ സെഷനുകളോടെ റിയാദിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാൻ ഇത്രയും വിപുലവും വിദ്യാർഥികളും രക്ഷിതാക്കളുമടക്കം വൻ ജനപങ്കാളിത്തവുമുള്ള പരിപാടിയൊരുക്കിയ സംഘാടകരെ ആഹ്ലാദപൂർവം അഭിനന്ദിച്ചുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്.
ലോകം ഉറക്കമുണരുന്ന നേരമായിേട്ടയുള്ളൂ, അതിന് മുമ്പ് തന്നെ ഒാഡിറ്റോറിയം നിറഞ്ഞുകവിഞ്ഞത് വിസ്മയപ്പെടുത്തിയെന്നും പ്ലസ്ടുവിന് ശേഷം എന്ത് എന്ന് ചിന്തിക്കുന്ന ഒാരോ വിദ്യാർഥിയുടെയും അവരുടെ രക്ഷിതാവിെൻറയും ജിഞാസയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും ആശംസ പ്രസംഗം നിർവഹിച്ച ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ദിൽഷാദ് അഹമ്മദ് പറഞ്ഞു. ഇന്ത്യൻ സ്കൂൾ ഇത്തരമൊരു ബൃഹത്തായ വിദ്യാഭ്യാസ കരിയർ മേളക്ക് വേദിയായതിൽ അഭിമാനമുണ്ടെന്നും വിദ്യാർഥികൾ സ്വന്തം ഭാവിയെ ഷേപ്പ് ചെേയ്യണ്ടത് എങ്ങനെയെന്ന് ഏറ്റവും മികച്ച നിർദേശങ്ങൾ ലഭിക്കുന്ന ഇൗ സുവർണാവസരത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് വിദ്യാർഥികളോടും അവരുടെ രക്ഷിതാക്കളോടും പറയാനുള്ളതെന്നും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവസേ് ആശംസാപ്രസംഗത്തിൽ പറഞ്ഞു.
കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്, ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റർ പി.െഎ നൗഷാദ്, ഗൾഫ് മാധ്യമം സൗദി സി.ഇ.ഒ ഹാഷിം അൽഅത്താസ്, എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ, ഒാപ്പറേഷൻസ് ഡയറക്ടർ സലീം ഖാലിദ്, സൗദി റസിഡൻറ് മാനേജർ മുഹമ്മദ് ശരീഫ്, സൗദി മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ, അഡ്മിൻ മാനേജർ അസ്ഹർ പുള്ളിയിൽ, സൈൻ ടെലിക്കമ്യൂണിക്കേഷൻ ജനറൽ മാനേജർ അസ്ഹർ അബുഹമായെൽ, ഫ്ലീരിയ ഗ്രൂപ് ഒാഫ് കമ്പനീസ് ഡയറക്ടർ ടി.എം അഹമ്മദ് കോയ, എസ്.ആർ.എം യൂനിവേഴ്സിറ്റി ഡയറക്ടർ കർത്താർ സിങ്, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർമാരായ ഡോ. കവിത, ഡോ. സത്താർ സിദ്ദീഖി, മോയിൻ ഖാൻ, ശഹാബ് ഹുസൈൻ, സുൽത്താൻ മസ്ഹറുദ്ദീൻ, പ്രിൻസിപ്പൽ ഇൻ ചാർജ് അസ്മ ഷാ, വൈസ് പ്രിൻസിപ്പൽ മീര റഹ്മാൻ, എഡ്യുകഫെ ഒാർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ അബ്ദുറഹ്മാൻ കുട്ടി എന്നിവർ പെങ്കടുത്തു. തുടർന്ന് അതിഥികൾക്ക് എഡ്യുകഫെ മുദ്ര പതിപ്പിച്ച ഫലകങ്ങൾ സമ്മാനിച്ചു.
ഹനാൻ, ഹനിയ എന്നീ വിദ്യാർഥികൾ അവതാരകരായിരുന്നു. ബഷീർ രാമപുരം ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഉദ്ഘാടനത്തിന് ശേഷം ‘നോളഡ്ജ് ആൻഡ് ഹൈറ്റ്സ് ഒാഫ് ക്രിയേറ്റിവിറ്റി’ എന്ന വിഷയത്തിൽ കൊച്ചി മെട്രോ മാനേജിങ് ഡറയക്ടർ ഡോ. എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസും ‘ഇമോഷണൽ ഇൻറലിജൻസ്’ എന്ന വിഷയത്തിൽ റിയാദ് പ്രിൻസ് സുൽത്താൻ യൂനിവേഴ്സിറ്റിയിലെ പ്രഫഷനൽ കൺസൾട്ടൻറ് ഡയറക്ടർ ഡോ. സാറ അൽശരീഫും നയിച്ച ക്ലാസും ചോദ്യോത്തര സെഷനും നടന്നു. ഉച്ചകഴിഞ്ഞ് പ്രമുഖ മൈൻഡ് റീഡറും മെൻറലിസ്റ്റുമായ ആദി ആദർശിെൻറ വിസ്മയ പരിപാടി അരങ്ങേറി.
അഞ്ച് മണിയോടെ മേളയുടെ ആദ്യ ദിവസത്തിന് സമാപനമായി. ഞായറാഴ്ച രാവിലെ 10 മുതൽ ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം ‘സ്മാർട്ട് കരിയർ സെലക്ഷൻ സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ നയിക്കുന്ന ക്ലാസ് നടക്കും. ഉച്ചക്ക് ഒരു മണിയോടെ മേള പരിസമാപ്തി കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.