എഡ്യുകഫെയിൽ മുഹമ്മദ് ഹനീഷ് െഎ.എ.എസ് വരും, അറിവിൻ കൊടുമുടി കയറും വിദ്യ പറഞ്ഞുതരാൻ
text_fieldsറിയാദ്: ഗൾഫ് മാധ്യമം ഒരുക്കുന്ന ‘എഡ്യുകഫെ’ വിദ്യാഭ്യാസ, കരിയർ മേളയിൽ അറിവിെൻറ കൊടുമുടി കയറും വിദ്യ പകര ാൻ എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ് വരും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വൈജ്ഞാനിക സമ്പാദനത്തിെൻറ സർഗ ാത്മക വഴികൾ ഏതെന്ന് പറഞ്ഞുകൊടുക്കുന്ന അദ്ദേഹത്തിെൻറ ഒന്നേകാൽ മണിക്കൂർ ക്ലാസാണ് മേളയിലെ മുഖ്യ ആകർഷക ഇനം. ഇൗ മാസം 19 ന് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ രാവിലെ ഒമ്പതിന് തുടങ്ങുന്ന മേളയിലെ ആദ്യ സെഷനാണ് അദ്ദേഹത്തിെൻറ ക്ലാസ്. സഞ്ചരിച്ച വഴികളിലെല്ലാം വിജയം രചിച്ച മുഹമ്മദ് ഹനീഷ് ‘അറിവിെൻറ സർഗാത്മക ഒൗന്നത്യങ്ങൾ’ എന്ന വിഷയത്തിൽ വാങ്മയചിത്രങ്ങൾ തീർക്കും. സിദ്ധിയും സാധനയും കൊണ്ട് നേട്ടങ്ങളുടെ ഉന്നതികൾ താണ്ടിയ അദ്ദേഹത്തിെൻറ വിജയ മന്ത്രങ്ങൾ മക്കളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്ന രക്ഷിതാക്കൾക്കും ഭാവിയെ വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഒരേേപാലെ പ്രയോജനപ്രദമാകും. ഒാരോ വാക്കും ജീവിതത്തിലെ വഴിവിളക്കുകളായി പ്രശോഭിക്കും.
രാവിലെ ഉദ്ഘാടന സെഷൻ കഴിഞ്ഞാലുടൻ ക്ലാസ് തുടങ്ങും. ഒരു മണിക്കൂറാണ് ക്ലാസ്. തുടർന്ന് 15 മിനുട്ട് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകും. എൽ.ഇ.ഡി വാളിൽ തെളിയുന്ന ദൃശ്യങ്ങളുടെ പിന്തുണയോടെ നടത്തുന്ന പ്രഭാഷണം വിജ്ഞാനം ഏറ്റവും ഹൃദ്യമായ വഴിയിൽ തേടാനുള്ള വഴികളാണ് വിശദീകരിക്കുക. വിഷയത്തെ അതിെൻറ സമഗ്രതയിലും സൂക്ഷ്മാണുവിലും കൈകാര്യം ചെയ്യുേമ്പാൾ തന്നെ രസകരമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിെൻറ പാടവം സദസിനെ പിടിച്ചിരുത്തുമെന്നതാണ് സവിശേഷത. തുടക്കം മുതൽ എഡ്യൂകഫെയുടെ സഹചാരിയായ മുഹമ്മദ് ഹനീഷ് ദുബൈയിലും പിന്നീട് സൗദിയിലും നടന്ന മേളകളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചിരുന്നു. 2016ൽ ദുബൈയിലും 2017ൽ ജിദ്ദയിലും കഴിഞ്ഞ വർഷം ദമ്മാമിലും. സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹത്തിന് സോഷ്യൽ എഞ്ചിനീയറിങ്ങിെൻറ വഴികളും ഹൃദിസ്ഥം. 1996ൽ സിവിൽ സർവീസിൽ പ്രവേശിച്ചു.
ടൊറണ്ടോയിലും ബാങ്കോക്കിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലും പരിശീലനം നേടി. കേരളത്തിെൻറ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എറണാകുളം ജില്ലാ കളക്ടർ, സ്മാർട് സിറ്റി മിഷൻ ഡയറക്ടർ, ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, കേരള ഗവൺമെൻറ് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടർ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, കേരള സപ്ലൈകോ മാനേജിങ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചു. നിലവിൽ കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടറാണ്. വൈവിധ്യം നിറഞ്ഞ കർമവഴികളിൽ പ്രതിഭയുടെ തിളക്കം പരത്തിയ ഇൗ വിദ്യാഭ്യാസ വിചക്ഷണെൻറ പ്രചോദന പ്രഭാഷണം അപൂർവാനുഭവമായി മാറും.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും www.click4m.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0558951756 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് എസ്.എം.എസ്, ഇമെയിൽ മുഖേന പ്രവേശന ടിക്കറ്റ് ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് ഭക്ഷണം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.