വനിത അഭയകേന്ദ്രത്തിൽ പെരുന്നാൾ സമ്മാനവുമായി ഒ.ഐ.സി.സി വനിതവേദി
text_fieldsദമ്മാം: ഒ.ഐ.സി.സി വനിതവേദിയുടെ നേതൃത്വത്തിൽ വനിത അഭയകേന്ദ്രം സന്ദർശിച്ച് പെരുന്നാൾ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും മധുരവുമടങ്ങുന്ന കിറ്റ് അന്തേവാസികൾക്ക് കൈമാറി. വിവിധ കേസുകളിൽ നിയമക്കുരുക്കിലകപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിവിധ രാജ്യക്കാരായ അന്തേവാസികൾ അഭയകേന്ദ്രത്തിലുണ്ട്. ഇവിടെ എത്തിപ്പെടുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ മലയാളി സന്നദ്ധ സംഘടനകൾ ഉൾപ്പടെയുള്ള കൂട്ടായ്മകൾ കൃത്യമായി ഇടപെടുന്നത് കൊണ്ട് അവർക്ക് എത്രയും പെട്ടെന്ന് നിയമപ്രശ്നങ്ങൾ തീർത്ത് സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കാറുണ്ടെന്ന് തർഹീൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം, സംഘടനാകാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, വനിതവേദിയുടെ ചുമതലയുള്ള റീജനൽ സെക്രട്ടറി രാധിക ശ്യാംപ്രകാശ്, റീജനൽ വനിതവേദി പ്രസിഡൻറ് ലിബി ജയിംസ്, വനിതവേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ്, വനിതവേദി നേതാക്കളായ റൂബി അജ്മൽ, ബെറ്റി തോമസ്, ഷലൂജ ഷിഹാബ്, സലീന ജലീൽ, കീർത്തി ബിനൂപ്, ലിൻസി ജോൺ, സോഫിയ താജു, റീജനൽ സെക്രട്ടറി ആസിഫ് താനൂർ, ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡൻറ് ശ്യാംപ്രകാശ്, ജയിംസ് കൈപ്പള്ളിൽ, ബിനൂപ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.