Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പെരുന്നാൾ അവധി...

സൗദിയിൽ പെരുന്നാൾ അവധി ഭേദഗതി ചെയ്​തു; ഇനി അഞ്ചു ദിവസം ​വീതം

text_fields
bookmark_border
സൗദിയിൽ പെരുന്നാൾ അവധി ഭേദഗതി ചെയ്​തു; ഇനി അഞ്ചു ദിവസം ​വീതം
cancel

റിയാദ്​: സൗദി അറേബ്യയിൽ പെരുന്നാൾ അവധിയിൽ ഭേദഗതി. ചൊവ്വാഴ്​ച റിയാദിൽ സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സർക്കാർ തലത്തിലുള്ള​ ഈദുൽ ഫിത്വർ, ഇൗദുൽ അദ്​ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച്​ ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്​​. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് രാജ്യത്ത് ബാങ്കിങ്​ പ്രവർത്തനം നടത്താൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.​

ഒരു ശാഖ തുറക്കുന്നതിന് ലൈസൻസ് അനുവദിക്കാനാണ്​ അംഗീകാരം നൽകിയത്​. കനേഡിയൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സൗദിയും നിരവധി രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കവും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്​തു. ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നതിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തി​െൻറ ശ്രമങ്ങളെയും ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ സമ്മേളനത്തി​െൻറ പങ്കിനെയും മന്ത്രിസഭാ പ്രശംസിച്ചു.

അന്താരാഷ്​ട്ര മൈനിങ്​ സമ്മേളനം മൂന്നാം പതിപ്പി​െൻ പ്രവർത്തന ഫലങ്ങളും 133 രാജ്യങ്ങളുടെ വിപുലമായ ആഗോള പങ്കാളിത്തവും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സർക്കാർ ഏജൻസികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ 75 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കലും മന്ത്രിസഭാ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Eid holiday amended in Saudi; Five days each
Next Story