കണ്ണൂർ ജില്ല കെ.എം.സി.സി ഈദ് സംഗമം
text_fieldsറിയാദ്: ‘സ്പർശം’ ശീർഷകത്തിൽ തലശ്ശേരി മലബാർ കാൻസർ സെൻററിനോട് ചേർന്ന് പ്രവർത്തിക്കുന്ന കോടിയേരി സി.എച്ച് സെൻററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കൂടെ റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഈദ് സംഗമം സംഘടിപ്പിച്ചു. പുതിയ കമ്മിറ്റി നിലവിൽ വന്നതിന് ശേഷം സംഘടിപ്പിക്കുന്ന ആദ്യത്തെ പൊതുപരിപാടി കാരുണ്യ പ്രവർത്തനത്തിലൂടെ ആയിരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈദ് സംഗമം ഒരുക്കിയത്.
സൗദി കെ.എം.സി.സി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം നിർവഹിച്ചു. കോടിയേരി സി.എച്ച് സെൻററിനുള്ള റിയാദ് കെ.എം.സി.സിയുടെ ഉപഹാരം കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി, കോടിയേരി സി.എച്ച് സെൻറർ സെക്രട്ടറി പി.പി. ഹമീദിന് കൈമാറി.
സി.എച്ച് സെൻററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള റിയാദ് കെ.എം.സി.സിയുടെ സംഭാവന മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല സി.എച്ച് സെൻറർ അഡ്മിനിസ്ട്രേറ്റർ ഖാലിദിന് കൈമാറി. അഡ്വ. കെ.എ. ലത്തീഫ്, അഹമ്മദ് ചാലാട്, എ.കെ. അബൂട്ടി ഹാജി, യാകൂബ് തില്ലങ്കേരി, കുഞ്ഞിമൂസ, പി.പി. റഷീദ്, മുഹമ്മദ് കണ്ടക്കൈ, ബഷീർ നാലകത്ത്, ഷഫീക്ക് കയനി തുടങ്ങിയവർ സംസാരിച്ചു. റാഫി മണിയൂർ ഖിറാഅത്ത് നിർവഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി പി.ടി.പി. മുക്താർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മെഹ്ബൂബ് ചെറിയവളപ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.