‘പ്രവാസി’ഈദ് കലാസന്ധ്യ സംഘടിപ്പിച്ചു
text_fieldsഖഫ്ജി: ചെറിയ പെരുന്നാൾ പ്രമാണിച്ച് പ്രവാസി സാംസ്കാരിക വേദി ഖഫ്ജിയിൽ ഈദ് കലാസന്ധ്യ സംഘടിപ്പിച്ചു. കോവിഡ് ഭീതിയുടെ പുതിയ കാലത്ത് പെരുന്നാൾ ദിനത്തിൽ സ്വന്തം വീടകങ്ങളിൽ ഒതുങ്ങിയ പ്രവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി ഓൺലൈൻ ഈദ് കലാസന്ധ്യ. ഖഫ്ജിയിലും മറ്റു പ്രദേശങ്ങളിൽനിന്നുമായി അനവധി പ്രവാസികളും കുടുംബങ്ങളും ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. സൗദി കലാകാരൻ ഹാഷിം അബ്ബാസായിരുന്നു മുഖ്യാതിഥി. നിഖിൽ ആറന്മുള മിമിക്സ് പരേഡ് അവതരിപ്പിച്ചു. ജലാൽ പേഴയ്ക്കാപ്പിള്ളി ഗാനം ആലപിച്ചു. ഗായകരായ അനില ദീപു, ജോജോ മാത്യു, റെന സൂസൻ മാത്യു, മോക്ഷ സാം, അസീസ് മൂവാറ്റുപുഴ ദമ്മാം, ഷഫീഖ് റിയാദ് എന്നിവർ കരോക്കെ ഗാനമേള അവതരിപ്പിച്ചു.
ഖഫ്ജിയിലെ ഗായകരായ അൻവർ ഫസൽ, മുർഷിദ് കക്കീരി, മുഹമ്മദ് ബാബു, അബ്ദുൽ മജീദ് പാലത്തിങ്കൽ, അനുപല്ലവി അജിമോൻ, മാർട്ടിൻ ആൻറണി കൊച്ചി, അയ്ഷ ജെബി എന്നിവരും ഗാനം ആലപിച്ചു. ആൽവിൻ ദീപു തബലയും ജോജോ മാത്യു -റെന സൂസൻ മാത്യു കീ ബോർഡും വായിച്ചു. പ്രവാസി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ ജലീൽ, സലീം പാണമ്പ്ര, അൻസാർ കൊച്ചുകലുങ്ക് എന്നിവർ സംസാരിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് ശിഹാബ് പെരുമ്പാവൂർ അവതാരകനായി. വൈസ് പ്രസിഡൻറ് ഫൈസൽ അംജദ് സ്വാഗതവും ട്രഷറർ ഷമീം പാണക്കാട് നന്ദിയും പറഞ്ഞു. ഹർഷാദ് ഹുസൈൻ, ജിബിൻ സുൽത്താൻ, അബ്ദുൽ ജലീൽ വടക്കാങ്ങര, ഫൈസൽ പെരിന്താറ്റിരി, അമീൻ അഹ്സൻ വാണിയമ്പലം, അബ്ദുൽ ഹാദി പാണക്കാട്, സൈഫുദ്ദീൻ രാമപുരം, ഫിറോസ് അക്ബർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.