ത്യാഗസ്മൃതിയിൽ ബലിപെരുന്നാളാഘോഷം
text_fieldsജിദ്ദ: പ്രവാചകൻ ഇബ്രാഹീമിെൻറയും കുടുംബത്തിെൻറയും ത്യാഗസ്മരണകളുണർത്തി രാജ് യമെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു.
വിവിധ മേഖലകളിലൊരുക്കിയ ഇൗദ്ഗാഹുകളിലും പ ള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്വദേശികളും വിദേശികളുമായ സ്ത്രീകളു ം കുട്ടികളുമടക്കമുള്ളവർ പെങ്കടുത്തു. ത്യാഗത്തിെൻറയും അടിയുറച്ച വിശ്വാസത്തിെൻ റയും പ്രതീകമായ ഇബ്രാഹീം നബിയുടെ പാത പിന്തുടരാൻ വിശ്വാസികളെ ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ വിദേശികളും സ്വദേശികളും ഹജ്ജ് തീർഥാടകരടക്കം ലക്ഷങ്ങളാണ് പെങ്കടുത്തത്. നമസ്കാരത്തിനും ഖുത്തുബക്കും ഡോ. സഉൗദ് ബിൻ ഇബ്രാഹീം അൽശുറൈം നേതൃത്വം നൽകി. രഹസ്യത്തിലും പരസ്യത്തിലും കോപത്തിലും സന്തോഷത്തിലും അല്ലാഹുവിെൻറ കൽപനകൾ മുറുകെ പിടിച്ചു ജീവിക്കണമെന്ന് വിശ്വാസികളെ ഇമാം ഉദ്ബോധിപ്പിച്ചു. വിജയത്തിലേക്കുള്ള കോണിപ്പടികളാണ് ദൈവഭക്തി. രക്ഷയുടെ കപ്പലാണ്. പെരുന്നാൾ ദിനത്തിലുയരുന്ന തക്ബീർ ധ്വനികളും ജംറകളിലെ ഹാജിമാരുടെ കല്ലേറും ബലികർമവുമെല്ലാം നിഷ്കളങ്കമായ ഏകദൈവ വിശ്വാസത്തിെൻറ പ്രഖ്യാപനമാണ്. ഹജ്ജ് വേളയിൽ ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിലെ െഎക്യവും സാഹോദര്യവും സഹകരണവുമാണ്.
ഇസ്ലാം മനുഷ്യരെ ഏകോപിപ്പിക്കുകയാണ്, ഭിന്നിപ്പിക്കുകയല്ല. ഇണക്കുകയാണ്, അകറ്റുകയല്ല. വിവിധ ദേശ, ഭാഷ, വർണമുള്ളവർ ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടി ഏകനായ നാഥനെ സ്മരിക്കുന്ന കാഴ്ചയാണ് ഹജ്ജ്. െഎക്യം വലിയ അനുഗ്രഹമാണ്. അതിനോടു പുറംതിരിഞ്ഞു വിഘടിച്ചുനിൽക്കുന്നത് ദുരിതമാണെന്നും ഇമാം പറഞ്ഞു.
മദീന മസ്ജിദുന്നബവിയിൽ നടന്ന ഇൗദ് നമസ്കാരത്തിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ പെങ്കടുത്തു. നമസ്കാരത്തിനും ഖുത്തുബക്കും ശൈഖ് അബ്ദുൽ ബാരി അൽസുബൈത്തി നേതൃത്വം നൽകി. ഇസ്ലാമിെൻറ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും അതിലാണ് വിജയമെന്നും അദ്ദേഹം ഖുത്ത്ബയിൽ ഉദ്ബോധിപ്പിച്ചു. ഇൗദ്ഗാഹ് കമ്മിറ്റികൾക്ക് കീഴിൽ നമസ്കാരത്തിനെത്തുന്നവരെ സ്വീകരിക്കാൻ കഹ്വയും ഇൗത്തപഴവും മിഠായികളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.