മഴയുള്ള പ്രദേശങ്ങളിൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ
text_fieldsറിയാദ്: മഴക്ക് സാധ്യതയുള്ള നഗരങ്ങളടക്കമുള്ള പ്രദേശങ്ങളിൽ ഈദ് നമസ്കാരം പള്ളിയിൽ നടത്തണമെന്ന് സൗദി മതകാര്യ വകുപ്പിന്റെ നിർദേശം. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്.
കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പിന്തുടരണമെന്നും മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈദ് നമസ്കാരം തുറസ്സായ സ്ഥലങ്ങളിൽ നടത്താതെ പള്ളികളിൽ നടത്തിയാൽ മതിയെന്നും വിവിധ മേഖലകളിലെ മതകാര്യ ബ്രാഞ്ച് ഒാഫിസുകൾക്ക് വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർദേശം നൽകി. ഈദുൽ ഫിത്വർ ദിനത്തിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കുറച്ച് ദിവസമായി നേരിയതും കനത്തതുമായ തോതിൽ മഴ പെയ്യുന്നുണ്ട്. അടുത്ത വ്യാഴാഴ്ച വരെ ഇത് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.