കോവിഡ് പ്രതിസന്ധിയിലും പരിമിതമായ ആളുകളുമായി ഇരുഹറമുകളിലും പെരുന്നാൾ നമസ്കാരം
text_fieldsജിദ്ദ: കോവിഡ് പ്രതിസന്ധിയിലും പരിമിതമായ ആളുകൾ പെങ്കടുത്ത ഇൗദുൽ ഫിത്വർ നമസ്കാരം ഇരുഹറമുകളിലും നടന്നു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഇരു പള്ളികളിലും പൊതുജനങ്ങളെ പ്രാർഥനക്കെത്തുന്നതിൽ നിന്ന് തടഞ്ഞിരുന്നു.
ഹറം ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും തൊഴിലാളികളും ഹറമിൽ അനിവാര്യമായും ഉണ്ടാകേണ്ടവരും മാത്രമായിരുന്നു നമസ്കാരത്തിൽ പെങ്കടുത്തത്. മസ്ജിദുൽ ഹറാമിൽ നടന്ന ഇൗദ് നമസ്കാരത്തിനും ഖുത്തുബക്കും ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി.
പരീക്ഷണങ്ങളും പ്രയാസങ്ങളും ദുഃഖവും സന്തോഷവും മാറിമാറി വരുമെന്നും അവ എന്നെന്നും നിലനിൽക്കുകയില്ലെന്നും ക്ഷമാപൂർവവും പ്രാർഥനാനിരതമായും ജീവിക്കണമെന്നും ഹറം ഇമാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
പരീക്ഷണങ്ങൾ യഥാർഥ വിശ്വാസികൾ ആരെന്ന് തിരിച്ചറിയാൻ സഹായിക്കും. അല്ലാഹുവാണ് മഹാനെന്നും മനുഷ്യൻ വളരെ ദുർബലനാണെന്നും മനസിലാക്കണം. എത്ര നിസ്സാരമായ അണുവാണ് നിരവധി പേരുടെ മരണത്തിനും ലോകത്തിെൻറ പ്രതിസന്ധിക്കും കാരണമായത്. ജനങ്ങളെ വീടകങ്ങളിൽ തളച്ചിട്ടു. അതിർത്തികൾ അടച്ചു. വിമാനയാത്രകൾ നിലച്ചു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകളും പള്ളികളും അടച്ചു. ലോക സമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കി. ആഘോഷങ്ങളും പരിപാടികളും നിന്നു. വൻകിട രാജ്യങ്ങൾ വരെ നിസഹയരായി. ഇതെല്ലാം മനുഷ്യെൻറ ബലഹീനത തുറന്നുകാട്ടുന്നതാണ്. മനുഷ്യനെ അശ്രദ്ധയിൽ നിന്ന് ഉണർത്താനാണിത്.
ശക്തനും പ്രതാപിയുമായ ഏകനായ ഒരാൾ തന്നെ നിയന്ത്രിക്കുന്നുണ്ടെന്ന കാര്യത്തിലേക്ക് നയിക്കുന്നതിനുമാണ്. മഹാമാരിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പ്രയാസങ്ങളും കഷ്ടപാടുകളും എന്താണെന്ന് പഠിച്ചു. അത് കൂടാതെ പ്രതിസന്ധികൾ നേരിടുേമ്പാൾ നാം ക്ഷമ ശീലിക്കണം. അത് ഹൃദയത്തിന് കരുത്ത് പകരും, കുറ്റബോധം ഇല്ലാതാക്കും, അഹങ്കാരം ഇല്ലാതാക്കും, കൂടുതൽ ശ്രദ്ധാലുവാക്കും, ദൈവസ്മരണ വർധിപ്പിക്കും, പ്രാർഥനകൾ അധികരിപ്പിക്കും. ഹൃദയലോലനും വിനയാന്വിതനുമാക്കും.
ദൈവത്തിന് കീഴുപ്പെടുന്നവനാക്കും തുടങ്ങിയ പഠനങ്ങളും നൽകുന്നുണ്ടെന്നും ഹറം ഇമാം പറഞ്ഞു. ഹൃദയങ്ങളെ അനുരഞ്ജിപ്പിക്കുന്നതിനും വിദ്വേഷത്തിെൻറയും അസൂയയുടെയും മാലിന്യങ്ങൾ കഴുകി കളയുന്നതിനും ശത്രുതയുടെയും പകയുടെയും കാരണങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള അവസരമാണ് ഇൗദുൽ ഫിത്വർ. സമൂഹമാധ്യമങ്ങളിലുടെ ആളുകൾക്കിടയിൽ സ്നേഹവും സന്തോഷവും സൗഹാർദ്ദതയും ഉൗട്ടി ഉറപ്പിക്കാൻ ശ്രമിക്കണമെന്നും ഹറം ഇമാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
മദീനയിലെ മസ് ജിദുന്നബവിയിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബഇൗജാൻ നേതൃത്വം നൽകി. പാപമോചനത്തിെൻറ കവാടം റമദാൻ കഴിയുന്നതോടെ അടച്ചുപൂട്ടിയിട്ടില്ലെന്നും പാപമുക്തി നേടി കൂടുതൽ അല്ലാഹുവിലേക്ക് അടുക്കാൻ ഇനിയും ശ്രമിക്കണമെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു. കുടുംബ ബന്ധങ്ങൾ ചേർക്കുകയും ജനങ്ങൾക്കിടയിൽ സ്നേഹവും െഎക്യവും പ്രചരിപ്പിക്കുകയും ക്ഷമിക്കുകയും വിട്ടുവീഴച ചെയ്യുകയും വേണം. അതിനുള്ള സുദിനമാണ് ഇൗദുൽ ഫിത്വറെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പെരുന്നാൾ നമസ്കാരത്തിന് ആളുകളെ ഹറമിനകത്തേക്ക് കടത്തിവിട്ടത്. സേവനത്തിനായി ആരോഗ്യ വകുപ്പിെൻറയും റെഡ്ക്രസൻറിെൻറയും ജീവനക്കാരും രംഗത്തുണ്ടായിരുന്നു. കോവിഡ് സാഹചര്യത്തിൽ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇത്തവണ രാജ്യത്തെവിടെയും പള്ളികളിലോ ഇൗദ് ഗാഹുകളിലോ ഇൗദ് നമസ്കാരമുണ്ടായിരുന്നില്ല. സുബ്ഹി ബാങ്കിന് ശേഷം ഇൗദ് നമസ്കാര സമയം വരെ പള്ളികളിൽ നിന്ന് തക്ബീർ ധ്വനികൾ മുഴക്കാൻ മതകാര്യ മന്ത്രാലയം അനുവാദം നൽകിയിരുന്നു. സ്വദേശികളും വിദേശികളുമെല്ലാം വീടകങ്ങളിൽ വെച്ചാണ് ഇൗദ് നമസ്കാരം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.