രാജ്യം ഇൗദുൽഫിത്വർ ആഘോഷിച്ചു
text_fieldsജിദ്ദ: വ്രതശുദ്ധിയുടെ നിറവിൽ സൗദിയിലെ സ്വദേശികളും വിദേശികളും ഇൗദുൽ ഫിത്വർ ആഘോഷിച്ചു. 29 ദിവസത്തെ വ്രതാനുഷ്ഠ ാനത്തിനു ശേഷം തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് രാജ്യമെങ്ങും ഇൗദാഘോഷത്തിെൻറ നിറവിലാണ് . മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ഇൗദ് നമസ്കാരത്തിൽ സ്വദേശികളും വിദേശികളും തീർഥാടകരുമടക്കം ലക്ഷക്കണക്കിന ാളുകൾ പെങ്കടുത്തു. പരിസര പ്രദേശങ്ങളിൽ നിന്ന് ഹറമിലെ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുക്കാൻ ആയിരങ്ങളാണ് എ ത്തിയത്. 27 ാം രാവും ഖത്മുൽ ഖുർആനും കഴിഞ്ഞിട്ടും തിരക്കിന് കുറവുണ്ടായിരുന്നില്ല. ഹറമിലെ പെരുന്നാൾ നമസ്കാരത ്തിൽ കൂടി പെങ്കടുത്തു സ്വദേശത്തേക്ക് തിരിച്ചുപേകാൻ കാത്തിരുന്ന വിവിധ ദേശക്കാരും ഭാഷക്കാരും ഇൗദ് നമസ്കാ രത്തിന് അണിനിരന്നപ്പോൾ ഹറമും മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു.
സത്യവിശ്വാസി എപ്പോഴും സന്തോഷത്തിലായിരിക്കും -ഹറം ഇമാം
ജിദ്ദ: ദൈവത്തെ അനുസരിച്ചു ജീവിക്കുന്ന സത്യവിശ്വാസി എപ്പോഴും ആഘോഷത്തിലും സന്തോഷത്തിലുമായിരിക്കുമെന്ന് ഹറം ഇമാം പറഞ്ഞു. ഇൗദിലൂടെ ഏറ്റവും പ്രകടമാകുന്നത് ആശംസകളും നന്ദി പ്രകടനവുമാണ്. മനുഷ്യൻ പ്രകൃത്യ സാമൂഹവുമായി ബന്ധപ്പെട്ടവനാണ്. സാമൂഹവുമായി ചേർന്നു നിൽക്കുന്ന മതമാണ് ഇസ്ലാം.
വിശ്വാസി എപ്പോഴും ജനങ്ങളുമായി ഇടപഴകുന്നവനായിരിക്കും. അവരിൽ നിന്നുള്ള പ്രയാസങ്ങൾ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യും. അവർക്ക് വലിയ പുണ്യമുണ്ട്. സന്ദർശനത്തിനും ആതിഥ്യമരുളുന്നതിനും വലിയ പ്രാധാന്യം ഇസ്ലാം കൽപിക്കുകയും മര്യാദകൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇമാം പറഞ്ഞു. സൽമാൻ രാജാവിെൻറ ക്ഷണം സ്വീകരിച്ചാണ് ലോക മുസ്ലിം രാഷ്ട്ര നേതാക്കൾ വിശുദ്ധ ഗേഹത്തിനടുത്ത് ഒരുമിച്ചു കൂടിയത്.
ആസ്വസ്ഥതകളും വിപത്തുകളുമുണ്ടെങ്കിൽ രാജ്യത്ത് സ്ഥിരതയും സമാധാനവുമുണ്ടാകില്ലെന്നും രക്ഷയും സമാധാനവും ക്ഷേമവുമുണ്ടാകാൻ പരസ്പര െഎക്യവും സൗഹൃദവും ഉണ്ടാകേണ്ടതുണ്ടെന്നും സൗദി ഭരണകൂടവും അതിെൻറ നായകരും മനസ്സിലാക്കിയിരിക്കുന്നു. അനുഗ്രഹീതമാണ് ഇൗ രാജ്യം, ലോകമുസ്ലിംകളുടെ ഹൃദയ കേന്ദ്രവുമാണ്. എല്ലാവരേയും ഒരുമിച്ച് ചേർത്ത്, സാഹോദര്യവും െഎക്യവും സമാധാനവും സ്ഥിരതയും സ്ഥാപിക്കാനാണ് സൗദി അറേബ്യ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അതാണ് ഉച്ച കോടിയിൽ കണ്ടെതെന്നും ഹറം ഇമാം പറഞ്ഞു.
നമസ്കാരത്തിനും ഖുതുബക്കും ഡോ. സ്വാലിഹ് ബിൻ ഹുമൈദ് നേതൃത്വം നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, ജിദ്ദ ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, ലബനാൻ പ്രധാനമന്ത്രി സഅദ് അൽഹരീരി തുടങ്ങിയവർ മസ്ജിദുൽ ഹറാമിൽ ഇൗദ് നമസ്കാരം നിർവഹിച്ചവരിൽപ്പെടും. മദീനയിലെ മസ്ജിദുന്നബവിയിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസൽ അടക്കം പത്ത് ലക്ഷത്തിലധികം പേർ ഇൗദ് നമസ്കാരത്തിൽ പെങ്കടുത്തു. നമസ്കാരത്തിനും ഖുതുബക്കും ശൈഖ് സ്വലാഹ് ബിൻ മുഹമ്മദ് അൽബദീർ നേതൃത്വം നൽകി.
മക്കയിലെ വിവിധ ഭാഗങ്ങളിലായി 240 ഒാളം സ്ഥലങ്ങൾ ഇൗദ് നമസ്കാരത്തിനായി മുനിസിപ്പാലിറ്റി ഒരുക്കിയിരുന്നു. ജിദ്ദയടക്കം രാജ്യത്തെ വിവിധ മേഖലകളിലെ പള്ളികളിലും ഇൗദുഗാഹുകളിലും നടന്ന ഇൗദ് നമസ്കാരത്തിൽ ആയിരങ്ങൾ പെങ്കടുത്തു. അതതു മേഖല മുനിസിപ്പാലിറ്റിക്കും മതകാര്യ വകുപ്പ് ബ്രാഞ്ച് ഒാഫീസുകൾക്കും കീഴിൽ ഇൗദ്ഗാഹുകളിലെത്തുന്നവരെ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇൗത്തപ്പഴവും കഹ്വയും നൽകിയാണ് ചില ഇൗദ്ഗാഹുകളിൽ സ്വീകരിച്ചത്. കുട്ടികൾക്ക് വിതരണം ചെയ്യാൻ ബലൂണുകളും കളിേക്കാപ്പുകളും ഒരുക്കിയിരുന്നു. ഇൗദാംശസകൾ കൈമാറിയും സ്നേഹവും സൗഹൃദവും പുതുക്കിയുമാണ് ആളുകൾ ഇൗദ് ഗാഹുകളിൽ നിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.