Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബിനാമി സ്ഥാപനങ്ങളുടെ...

ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കലിന്​ ഇനി എട്ടു​ ദിനംകൂടി

text_fields
bookmark_border
ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കലിന്​ ഇനി എട്ടു​ ദിനംകൂടി
cancel
camera_alt

ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന (ഫയൽ ഫോട്ടോ)

ജിദ്ദ: രാജ്യത്തെ സ്വകാര്യ വ്യാപാര വ്യവസായ മേഖലയിൽ ​പ്രവർത്തിക്കുന്ന ബിനാമി സ്ഥാപനങ്ങൾക്ക്​ പദവി ശരിയാക്കാനുള്ള കാലാവധി​ അവസാനിക്കാൻ ഇനി എട്ടു​​ ദിവസം.

ഈ മാസം 16ന്​​​ അവസാനിക്കും. ഇനിയും പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട്​ വേഗത്തിൽ തിരുത്തൽ അഭ്യർഥന സമർപ്പിക്കാനും തിരുത്തൽ കാലയളവി​ന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്താനും വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​. നിശ്ചിത കാലയളവിനുള്ളിൽ പദവി ശരിയാക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാവും. കനത്ത ശിക്ഷയും ചുമത്തും.

പദവി ശരിയാക്കാനുള്ള കാലാവധി അവസാനിക്കുന്നതോടെ ബിനാമി സ്ഥാപനങ്ങൾ അനധികൃതമാകും. അതിനുശേഷം ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയം നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ അഞ്ചു​ വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന്​ ബിനാമിവിരുദ്ധ ദേശീയ കേന്ദ്രം മുന്നറിയിപ്പ്​ നൽകി​.

സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രതികൂല ഫലങ്ങൾ ബിനാമി സ്ഥാപനങ്ങളും ഇടപാടുകളും ഉണ്ടാക്കുന്നുണ്ട്. അതിന്‍റെ പ്രത്യാഘാതം കണക്കിലെടുത്താണ്​​ ഭരണകൂടം നടപടികളുമായി മുന്നിട്ടിറങ്ങിയതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി​.

നിരവധി മൊത്ത-ചില്ലറ വ്യാപാരസ്ഥാപനങ്ങൾ, പാർപ്പിട രംഗത്ത്​ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, കാറ്ററിങ്​, നിർമാണ വ്യവസായങ്ങൾ, ഗതാഗതം തുടങ്ങി വിവിധ വാണിജ്യമേഖലകളിലുള്ളവരിൽനിന്ന്​​ പദവി ശരിയാക്കുന്നതിന് വാണിജ്യ മന്ത്രാലയത്തിന്​​ അപേക്ഷ ലഭിച്ചതായി റിപ്പോർട്ടുണ്ട്​. ആറ്​ ഓപ്​ഷനാണ്​ സ്ഥാപനങ്ങൾക്കു​​ നൽകിയത്​. പല സ്ഥാപനങ്ങളും ഇതിനകം പദവി ശരിയാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benamiinstitutions
News Summary - Eight more days to correct the status of benami institutions
Next Story