Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് മെ​ട്രോ​യി​ലെ...

റി​യാ​ദ് മെ​ട്രോ​യി​ലെ എ​ട്ട്​ വ​ർ​ഷ​ങ്ങ​ൾ​​​ ജി​ബി​ൻ സ​മ​ദി​​ന്റെ ഓ​ർ​മ​യി​ലു​ണ്ട്​ ആ ‘​യാ​ത്ര​ക​ൾ’

text_fields
bookmark_border
Jibin Samad
cancel
camera_alt

ജിബിൻ

സമദ്

റി​യാ​ദ്​: ആ​വേ​ശ​ക​ര​വും വെ​ല്ലു​വി​ളി​ക​ളേ​റി​യ​തു​മാ​യ ഒ​രു യാ​ത്ര​യാ​യി​രു​ന്നു അ​ത്. റി​യാ​ദ് മെ​ട്രോ​യു​ടെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലെ എ​ട്ട്​ വ​ർ​ഷ​ത്തെ അ​നു​ഭ​വം, ഓ​രോ ദി​വ​സ​വും പു​തു​മ​യോ​ടെ​യും ക​രു​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി​രു​ന്നു, ജി​ബി​ൻ സ​മ​ദി​ന്​. ലോ​കോ​ത്ത​ര ന​ഗ​ര​മാ​കു​ക എ​ന്ന വ​ലി​യ സ്വ​പ്​​ന സാ​ക്ഷാ​ത്​​കാ​ര​ത്തി​​ന്റെ ആ​ദ്യ ചൂ​ളം​വി​ളി​യു​മാ​യി റി​യാ​ദ്​ ന​ഗ​ര​ത്തി​ന്റെ ഞ​ര​മ്പു​ക​ളി​ലൂ​ടെ മെ​ട്രോ ട്രെ​യി​ൻ ഓ​ടി​തു​ട​ങ്ങു​മ്പോ​ൾ ഒ​രു എ​ൻ​ജി​നീ​യ​റെ​ന്ന നി​ല​യി​ൽ അ​തി​​ന്റെ നി​ർ​മാ​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ഈ ​കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി എ​ട്ട്​ വ​ർ​ഷ​ത്തെ സ​മ്പ​ന്ന​മാ​യ ആ ​അ​നു​ഭ​വ​കാ​ലം ഓ​ർ​ത്തെ​ടു​ക്കു​ന്നു. ​

ഈ ​യാ​ത്ര​യു​ടെ കാ​ല​യ​ള​വി​ൽ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളും സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​ൻ ഏ​റെ ശ്ര​മി​ക്കേ​ണ്ടി വ​ന്നു. ഹൈ​വേ റോ​ഡു​ക​ളി​ൽ ജോ​ലി ചെ​യ്യു​ക എ​ളു​പ്പ​മ​ല്ല. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം കൈ​കാ​ര്യം ചെ​യ്യു​ക, ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ നേ​രി​ടു​ക, ദി​വ​സ​വും രാ​ത്രി​യും ഒ​രു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നി​വ​യെ പ്ര​തി​ദി​നം അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്നു. ഈ ​ജോ​ലി, തു​ര​ങ്ക​ങ്ങ​ളി​ലേ​ക്കും ഉ​യ​ർ​ന്ന പാ​ല​ങ്ങ​ളി​ലേ​ക്കും താ​ഴ്ച​ക​ളി​ലേ​ക്കും വ്യാ​പി​ച്ച​താ​യി​രു​ന്നു.

ടീം ​സ​ഹ​ക​ര​ണ​ത്തി​​ന്റെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞ നാ​ളു​ക​ളാ​യി​രു​ന്നു അ​ത്. സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടീ​മി​​ന്റെ സ​ഹ​ക​ര​ണം എ​ല്ലാ​യി​ട​ത്തും വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. പ​ര​സ്പ​ര വി​ശ്വാ​സ​വും പി​ന്തു​ണ​യും ഓ​രോ വെ​ല്ലു​വി​ളി​യെ​യും അ​തി​ജീ​വി​ക്കാ​ൻ ആ​ധാ​ര​മാ​യി. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന ജി​ബി​ൻ സ​മ​ദ്​ 2013ലാ​ണ് പു​തി​യ ക​രാ​റി​ൽ​ റി​യാ​ദ്​ മെ​ട്രോ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക്​ എ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ ഡോ​ക്യൂ​മെ​​ന്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്രൊ​ജ​ക്ട് സു​ര​ക്ഷാ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളു​മാ​ണ്​ നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ന്നു.

മെ​ട്രോ​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സു​ര​ക്ഷ, ആ​രോ​ഗ്യ, പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി. എ​സ്​​ക​വേ​ഷ​ൻ, ക്രി​റ്റി​ക്ക​ൽ ലി​ഫ്റ്റി​ങ്, ഉ​യ​ര​ത്തി​ൽ ജോ​ലി ചെ​യ്യ​ൽ, ഫ്ലാ​ഷ് ബ​ട്ട് വെ​ൽ​ഡി​ങ്, റോ​ഡ് വ​ർ​ക്സ്, തു​ര​ങ്ക നി​ർ​മാ​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ദ്ദി​ഷ്ട സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കി. പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ൽ​ന​ട​യാ​യി തു​ര​ങ്ക​ങ്ങ​ളു​ടെ ഓ​രോ ഭാ​ഗ​വും അ​തി സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ച്ച​താ​ണ്​​ ഓ​ർ​മ​ക​ളി​ൽ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന ഏ​റ്റ​വും ദു​ഷ്​​ക​ര​മാ​യ കാ​ലം. ഇ​ത്ത​രം ക​ഠി​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശേ​ഷം, ബു​ധ​നാ​ഴ്​​ച (ന​വം​ബ​ർ 27) റി​യാ​ദ് മെ​ട്രോ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ പി​ന്നി​ട്ട ആ ​ക​ഠി​ന​കാ​ലം ബാ​ക്കി​വെ​ച്ച​ത്​ ഇ​ത്ത​രം ന​ല്ല ഫ​ല​ങ്ങ​ളാ​ണെ​ന്ന്​ ഓ​ർ​ത്ത്​ ജി​ബി​ൻ അ​ഭി​മാ​നി​ക്കു​ന്നു.

റി​യാ​ദ് മെ​ട്രോ​യു​ടെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി മ​ല​യാ​ളി​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​തോ​ർ​ക്കു​​മ്പോ​ൾ പ്ര​ത്യേ​ക അ​ഭി​മാ​നം ത​ന്നെ തോ​ന്നു​ന്നു​ണ്ട്. ഓ​രോ മ​ല​യാ​ളി​ക്കും ഇ​ത് ഗൗ​ര​വ​മേ​റി​യ അ​നു​ഭ​വ​മാ​ണെ​ന്നും ജി​ബി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ സു​ര​ക്ഷ, ആ​രോ​ഗ്യം, പ​രി​സ്ഥി​തി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ മാ​നേ​ജ​ർ പ​ദ​വി​യാ​ണ്​ ജി​ബി​ൻ സ​മ​ദ്​ വ​ഹി​ക്കു​ന്ന​ത്. ക​രി​യ​റി​ലെ വ​ലി​യൊ​രു ഉ​യ​ർ​ച്ച​യാ​ണ്​ ഇ​ത്.

ഈ ​യാ​ത്ര ജീ​വി​ത​ത്തി​നും ക​രി​യ​റി​നും പു​തി​യ പാ​ഠ​ങ്ങ​ളും ഉ​ന്ന​തി​യി​ലേ​ക്കു​ള്ള വ​ഴി​ക​ളും കാ​ഴ്ച​വെ​ച്ച ഒ​രു ഓ​ർ​മ​യാ​യി തു​ട​രു​ക​യാ​ണ്. ത​​ന്റെ ക​രി​യ​റി​ലെ വി​ജ​യ​ത്തി​ന്​ പി​ന്നി​ൽ ഭാ​ര്യ ന​സ്രി​യ​യും മ​ക്ക​ളാ​യ ജു​വൈ​രി​യ, ജു​മാ​ന, നാ​സ്‌​നീ​ൻ, ജ്യൂ​ആ​ൻ ആ​ദം എ​ന്നി​വ​രും പി​താ​വാ​യ സ​മ​ദി​​ന്റെ​യും മാ​താ​വാ​യ അ​സ്മ സ​മ​ദി​​ന്റെ​യും പ്ര​ചോ​ദ​ന​വും അ​മ്മാ​വ​നാ​യ നി​ഷാ​ദി​​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​വും ശ​ക്ത​മാ​യ പി​ന്തു​ണ​യാ​യി​ട്ടു​ണ്ടെ​ന്നും ജി​ബി​ൻ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh MetroSaudi Arabia NewsJibin Samad
News Summary - Eight years in Riyadh Metro in memory of Jibin Samad
Next Story