സൗദി പാർപ്പിട മന്ത്രാലയത്തിെൻറ ‘ഇൗജാർ’ നെറ്റ്വർക്കിൽ വൻതിരക്ക്
text_fieldsറിയാദ്: പാർപ്പിട, വാണിജ്യ കെട്ടിടവാടക കരാറുകളുടെ ഒാൺലൈൻ രജിസ്ട്രേഷനിൽ റെക്കോർഡ് വർധന. സൗദി പാർപ്പിട മന്ത്രാലയത്തിെൻറ ‘ഇൗജാർ’ വെബ്സൈറ്റിൽ പ്രതിദിനം രജിസ്റ്റർ ചെയ്യപ്പെടുന്ന കരാറുകളുടെ എണ്ണം 500 ആയി ഉയർന്നു. പാർപ്പിട ആവശ്യത്തിനുള്ള ഫ്ലാറ്റുകളുടെയും വില്ലകളുടെയും വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെയും വാടക കരാറുകളെ ഏകീകൃത സ്വഭാവത്തിലാക്കാനും റിയൽ എസ്റ്റേറ്റ് സംബന്ധിച്ച മുഴുവൻ വിവരശേഖരണത്തിനും വേണ്ടി മന്ത്രാലയം ആരംഭിച്ച ‘ഇൗജാർ’ കഴിഞ്ഞ വർഷം ഒടുവിൽ മുതലാണ് പ്രവർത്തനക്ഷമമായത്.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ, പാർപ്പിടാവശ്യത്തിനുള്ള വില്ലകൾ, ഫ്ലാറ്റുകൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, വാടകക്കെടുക്കുന്നവരുടെ വിവരങ്ങൾ, വാടക, അതൊടുക്കുന്ന രീതി, കാലക്രമം തുടങ്ങിയവ മുഴുവൻ വിവരങ്ങളുടെയും ഡിജിറ്റൽ ഡാറ്റാബേസ് എന്നതാണ് ഇൗജാറിെൻറ പ്രധാനലക്ഷ്യം. ഇൗ ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുന്നു എന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. അനധികൃത ദല്ലാളുമാരെയും സ്ഥാപനങ്ങളേയും പൂർണമായും തുടച്ചുനീക്കലും ലക്ഷ്യമാണ്.
മുഴുവൻ കരാറുകളും ‘ഇൗജാർ’ നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തിരിക്കണെമന്നത് നിർബന്ധമാണ്. പഴയ കരാറുകൾ പുതുക്കുേമ്പാൾ ഇൗജാറിലാക്കണം. പഴയ കരാറുകൾക്ക് കാലാവധി ബാക്കിയുണ്ടെങ്കിൽ അത് ഒാൺലൈനിേലക്ക് മാറ്റേണ്ടതില്ല. പുതുക്കുേമ്പാൾ മാത്രം മതി. അതേസമയം വിദേശികളുടെ വർക്ക് പെർമിറ്റും ഇഖാമയും പുതുക്കാനും ‘ഇൗജാർ’ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്ന വിവരം പുറത്തുവന്നതോടെ രാജ്യത്തുള്ള വിദേശികൾക്കും ഇപ്പോൾ ഇത് സംബന്ധിച്ച വിവരങ്ങൾ അറിയൽ താൽപര്യമുള്ള വിഷയമായി മാറി. വർക്ക് പെർമിറ്റ് പുതുക്കാന ഇൗജാറിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന സെപ്റ്റംബർ മുതൽ നടപ്പാകും എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ഇൗ പശ്ചാത്തലത്തിൽ വാടകക്കാരായ വിദേശികളുടെ സമ്മർദവും ഇൗജാർ രജിസ്ട്രേഷെൻറ തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.
ഇൗജാർ നെറ്റ്വർക്കും തൊഴിൽ മന്ത്രാലയത്തിെൻറ വർക്ക് പെർമിറ്റ് അനുവദിക്കുന്ന വിഭാഗത്തിെൻറ നെറ്റുവർക്കും തമ്മിൽ ബന്ധിപ്പിക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. ഓരോ വിദേശിയും എവിടെ ആരോടൊപ്പം താമസിക്കുന്നുവെന്ന വിവരം ശേഖരിക്കുകയാണ് ഇതുകൊണ്ടുള്ള ഉദേശ്യം. പല തൊഴിലുടമകൾക്ക് കീഴിൽ ഇഖാമയുള്ളവർക്ക് ഒരുമിച്ച് താമസിക്കാമെന്ന ഇളവും പിന്നീട് വന്നു. എന്നാൽ ഫ്ലാറ്റിെൻറയോ വില്ലയുടെയോ വാടകകരാറിൽ എല്ലാവരുടേയും പേരും ഇഖാമ നമ്പറുമടക്കമുള്ള വിവരങ്ങൾ ചേർത്ത് ഇൗജാറിൽ രജിസ്റ്റർ ചെയ്യണം. സന്ദർശക വിസയിലുള്ളവർ പാസ്പോർട്ട് നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. അതാത് റിയൽ എസ്റ്റേറ്റ് ഏജൻസികളാണ് ഇൗജാറിൽ രജിസ്ട്രേഷൻ നടേത്തണ്ടതും അനുബന്ധ വിവരങ്ങൾ ചേർക്കേണ്ടതും. സ്വാഭാവികമായും ഇൗ രംഗത്തുനിന്നുള്ള സമ്മർദവും രജിസ്ട്രേഷൻ തിരക്ക് വർധിപ്പിക്കുന്നു.
8,000 റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 8,000 അംഗീകൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുള്ളതായി മന്ത്രാലയം ജനറൽ സൂപർവൈസർ മേയ്സൻ അൽദാവൂദ് അറിയിച്ചു. ഇൗജാറിെൻറ സഹായത്തോടെ നടത്തിയ റിയൽ എസ്റ്റേറ്റ് മേഖലയിലെ ക്രമീകരണത്തിലൂടെയാണ് അംഗീകൃത ബ്രോക്കർമാരുടെ എണ്ണവും തിട്ടപ്പെടുത്തിയത്. പുതിയ ബ്രോക്കർമാർക്ക് രജിസ്റ്റർ െചയ്യാനും ഇൗജാറിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗ അംഗീകൃത ബ്രോക്കർമാർക്ക് മാത്രമേ ഇൗജാറിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനും വിവരങ്ങൾ കൂട്ടിചേർക്കാനും കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.