'ഇ.കെ. നായനാർ കേരളത്തിന്‍റെ പുരോഗതിക്ക് വലിയ പങ്കുവഹിച്ച മുഖ്യമന്ത്രി'
text_fieldsറിയാദ്: ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും വികസന പദ്ധതികളിലൂടെയും കേരളത്തിന്‍റെ വികസനത്തിന് വലിയ സംഭാവന നൽകിയ മുഖ്യമന്ത്രിയായിരുന്നു ഇ.കെ. നയനാരെന്ന് റിയാദ് നവോദയ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ഇ.കെ. നായനാർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഏഷ്യയിലെ ആദ്യത്തെ ടെക്നോപാർക്ക്, കണ്ണൂർ വിമാനത്താവളം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, ജില്ല കൗൺസിൽ, കുടുംബശ്രീ, വിധവ പെൻഷൻ, വാർധക്യ പെൻഷൻ, കർഷക പെൻഷൻ തുടങ്ങിയ ക്ഷേമ പെൻഷനുകൾ, ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പ്, പ്രവാസി ഇൻഷുറൻസ് പദ്ധതി തുടങ്ങി നായനാർ നൽകിയ സംഭാവനകൾ കേരള ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്കാകെ പ്രിയങ്കരനായിരുന്നു നായനാരെന്ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള അദ്ദേഹത്തിന്‍റെ വിലാപയാത്ര സാക്ഷ്യപ്പെടുത്തുന്നു. കൊലക്കയറിൽനിന്ന് രക്ഷപ്പെട്ട് ഒളിവിലും ജയിലിലും കഴിഞ്ഞ് പാർട്ടിയെ ശക്തിപ്പെടുത്തിയ നായനാർ സ്വാതന്ത്ര്യ സമരസേനാനിയും മാതൃകാ കമ്യൂണിസ്റ്റുമായിരുന്നു എന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അനുസ്മരണ യോഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. അനിൽ മണമ്പൂർ അധ്യക്ഷത വഹിച്ചു. ഷൈജു ചെമ്പൂര് അനുസ്മരണ പ്രഭാഷണം നടത്തി.സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ഷാജു പത്തനാപുരം, ശ്രീരാജ്, ബാബുജി, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. പൂക്കോയ തങ്ങൾ സ്വാഗതവും ജയജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.