ഇ.കെ. നായനാർ പ്രവാസികളെ ഹൃദയത്തോട് ചേർത്തുനിർത്തിയ മുഖ്യമന്ത്രി: നവോദയ റിയാദ്
text_fieldsറിയാദ് : ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പും പ്രവാസി ഇൻഷുറൻസും ഏർപ്പെടുത്തി പ്രവാസികളെ ഹൃദയത്തോട് ചേർത്തുനിർത്തി മുഖ്യമന്ത്രിയായായിരുന്നു ഇ. കെ. നായനാരെന്ന് നവോദയ സംഘടിപ്പിച്ച ഇ.കെ.നായനാർ അനുസ്മരണ യോഗം വിലയിരുത്തി. ക്ഷേമപെൻഷൻ, സാക്ഷരതാ മിഷൻ, ജനകീയാസൂത്രണം തുടങ്ങി സാധാരണ ജനതയുടെ ജീവിതനിലവാരം ഉയർത്തിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സരസഭാഷണത്തിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെയാകെ പ്രിയങ്കരനായിമാറി. അനുസ്മരണയോഗം നവോദയ സ്ഥാപകാംഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു.
ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതിയാൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി. ജെ.പി നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ഷൈജു ചെമ്പൂര് അനുസ്മരണപ്രഭാഷണം നടത്തി. റിയാദ് ഷിഫായിൽ നടന്ന അനുസ്മരണ യോഗത്തിൽ അജിത്കുമാർ അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, അനിൽ മണമ്പൂർ, റസ്സൽ, നാസർ പൂവാർ, മിഥുൻ, അനി മുഹമ്മദ്, ഗോപകുമാർ എന്നിവർ സംസാരിച്ചു. മിഥുൻ വാലപ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുരേഷ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.