‘ഈലാഫ് 24’ റിയാദിലെ കണ്ണൂർ നിവാസികൾക്ക് വേറിട്ട അനുഭവമായി
text_fieldsറിയാദ്: കെ.എം.സി.സി ‘ഈലാഫ് 24’ എന്ന ശീർഷകത്തിൽ ഇ. അഹമ്മദ് അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സുലൈയിലെ സെയ്ഫിയ ഇസ്തിറാഹയിൽ നടന്ന പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദും ബാഫഖി തങ്ങൾ-ഹാഷിം എൻജിനീയർ അനുസ്മരണം സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫയും നിർവഹിച്ചു.
ചടങ്ങിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് മെംബർ സീനത്ത് മൗത്താരകണ്ടി, വനിതാ ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് റഹിയാനത്ത് സുബി, ചക്കരക്കൽ പി.ടി.എച്ച് ബിൽഡിങ് കമ്മിറ്റി ചെയർമാൻ എൻ.സി. മുഹമ്മദ് ഹാജി, മട്ടന്നൂർ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ഹാഷിം നീർവേലി. കർഷക സംഘം ഇരിക്കൂർ മണ്ഡലം പ്രസിഡൻറ് പി.ടി. മുഹമ്മദ്, നാഷനൽ ലെവൽ സി.ബി.എസ്.ഇ സ്കൂൾ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ശിസാൻ എന്നിവരെ ആദരിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ മജീദ് പെരുമ്പ അധ്യക്ഷത വഹിച്ചു. അൻവർ വാരം സ്വാഗതവും പി.ടി.പി. മുക്താർ നന്ദിയും പറഞ്ഞു. അബൂബക്കർ ഹാജി ബ്ലാത്തൂർ, ഉസ്മാൻ അലി പാലത്തിങ്കൽ, മുജീബ് ഉപ്പട, ഷുഹൈബ് പനങ്ങാങ്ങര, അഷ്റഫ് വെള്ളേപ്പാടം, സഫീർ, റസാഖ് വളക്കൈ, യക്കൂബ് തില്ലങ്കേരി, സൈഫു വളക്കൈ, മെഹ്ബൂബ് ചെറിയവളപ്പ്, ഹുസൈൻ കുപ്പം, അബ്ദുറഹ്മാൻ കൊയ്യോട് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വനിതസംഗമം, കണ്ണൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശരക്ഷാ യാത്രയുടെ പ്രചാരണാർഥം മുഹബത്ത് കീ ദൂക്കാൻ, മണ്ഡലങ്ങൾ തമ്മിൽ കമ്പവലി മത്സരം, പെനാൽറ്റി ഷൂട്ടൗട്ട്, ബലൂൺ ബ്ലാസ്റ്റിങ്, മ്യൂസിക്കൽ ചെയർ, കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള വിവിധ കലാ കായിക മത്സരങ്ങൾ, ഇശൽ നിലാവ് തുടങ്ങിയ പരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.