െതരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsജിദ്ദ: പാലക്കാട് ജില്ല ജിദ്ദ കെ.എം.സി.സി െതരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രവാസികളെ ദ്രോഹിച്ച കേന്ദ്ര-കേരള സർക്കാറുകൾെക്കതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താൻ അവസരം വിനിയോഗിക്കണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഹുസൈൻ കരിങ്കറ അധ്യക്ഷത വഹിച്ചു. കോങ്ങാട് മണ്ഡലം സ്ഥാനാർഥി യു.സി. രാമൻ ഒാൺലൈനിൽ പങ്കെടുത്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിബ്ര ഉദ്ഘാടനം ചെയ്തു.
സക്കീർ നാലകത്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് റസാഖ്, മജീദ് പുകയൂർ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഹബിമ്പ് പട്ടാമ്പി, സലാം പട്ടാമ്പി, ഷഹിൻ കോങ്ങാട്, മുഹമ്മദലി കാഞ്ഞിരപ്പുഴ, നാസർ തൃത്താല, ഷമീർ കുമരംപുത്തുർ, നിസാർ മണ്ണാർക്കാട്, ഷാഫി കോട്ടോപ്പാടം, ഷാജി പാലക്കടവ്, യൂസഫലി തിരുവേഗപ്പുറം, റിയാസ് എടത്തനാട്ടുകര എന്നിവർ സംസാരിച്ചു. കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.