ബുറൈദയിലെ യു.ഡി.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു
text_fieldsബുറൈദ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ബുറൈദയിലെ യു.ഡി.എഫ് പ്രവർത്തകർ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി ജനങ്ങൾ വിധിയെഴുതി എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന് വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ പ്രവാസികളെയും സോഷ്യൽ മീഡിയയിൽ രാപ്പകൽ പ്രചാരണം നടത്തിയ പ്രവാസികളെയും ബുറൈദയിലെ യു.ഡി.എഫ് നേതാക്കൾ അഭിനന്ദിച്ചു. ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർ ഒത്തുകൂടി ആഹ്ലാദ പ്രകടനവും പായസ വിതരണവും നടത്തി. നേതാക്കളായ സക്കീർ പത്തറ, പ്രമോദ് കുര്യൻ കോട്ടയം, അനീഷ് ചുഴലി, പി.പി.എം. അശ്റഫ് കോഴിക്കോട്, ശരീഫ് തലയാട്, മുജീബ് ഒതായി, നവാസ് പള്ളിമുക്ക്, സനോജ് പത്തരിയൽ, സുധീർ കായംകുളം, അലി പുതിയ ഒറ്റയിൽ, വിനീഷ് ചെറിയാൻ, റഹീം കണ്ണൂർ, നസീം എളേറ്റിൽ, അനസ് ഹമീദ്, ബഷീർ വെങ്ങാലിയിൽ, റഫീഖ് ചെങ്ങളായി, ശബീറലി ചാലാട്, ശരീഫ് മാങ്കടവ്, ഫൈസൽ മല്ലാട്ടി, നൗഫൽ പാലേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.