തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് താക്കീത് -നവോദയ റിയാദ്
text_fieldsറിയാദ്: രാജ്യത്തിന്റെ മതേതര പൈതൃകം തകർക്കാനും ഭരണഘടന തിരുത്താനുമുള്ള ബി.ജെ.പിയുടെ ഹീനശ്രമങ്ങൾക്ക് മതേതര ഇന്ത്യയുടെ ശക്തമായ താക്കീതാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് നവോദയ റിയാദ് അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നഷ്ടമായത് ശുഭസൂചകമാണ്. കേരളത്തിലെ ബി.ജെ.പി സീറ്റ് കോൺഗ്രസിന്റെ കാരുണ്യത്തിലാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ ബി.ജെ.പി ജയിക്കുകയും കോൺഗ്രസ് മൂന്നാസ്ഥാനത്തേക്ക് പോകുകയും ചെയ്തത് കോൺഗ്രസ് നിലപാട് മൂലമാണ്. വടകര ജയിക്കാൻ തൃശൂർ ബി.ജെ.പിക്ക് നൽകി എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. അതേ സമയം ഇടതുപക്ഷത്തിനേറ്റ തിരിച്ചടി വിശകലന വിധേയമാക്കുകയും ജനവിശ്വാസമാർജിച്ചു പാർട്ടി ശക്തമായി തിരിച്ചുവരുകയും ചെയ്യും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയശേഷം നിയമസഭയിൽ വൻവിജയം ഇടതുപക്ഷം നേടിയിരുന്നു. ഇടതുപക്ഷത്തിനനുകൂലമായി വോട്ടുചെയ്ത മുഴുവൻ ജനങ്ങൾക്കും നവോദയ നന്ദി രേഖപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.