Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭാ​വി...

ഭാ​വി തീ​രു​മാ​നി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്; വി​വേ​ക​ത്തോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം -ഒ.​ഐ.​സി.​സി

text_fields
bookmark_border
ഭാ​വി തീ​രു​മാ​നി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്; വി​വേ​ക​ത്തോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം -ഒ.​ഐ.​സി.​സി
cancel
camera_alt

റി​യാ​ദി​ൽ ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ലാ ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​നി​ൽ മ​ജീ​ദ് ചി​ങ്ങോ​ലി സം​സാ​രി​ക്കു​ന്നു.

റി​യാ​ദ്: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വോ​ട്ട് ന​ഷ്ട​പ്പെ​ട​രു​തെ​ന്ന് ഒ.​ഐ.​സി.​സി ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​ര്‍ മ​ജീ​ദ് ചി​ങ്ങോ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്റെ ഭാ​വി തീ​രു​മാ​നി​ക്കു​ന്ന സു​പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ വോ​ട്ടും വി​വേ​ക​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്ത​ണം. വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ള്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വോ​ട്ട് ഐ​ക്യ​മു​ന്ന​ണി​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​യാ​ദി​ൽ ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ലാ ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്റ് ശ​ര​ത് സ്വാ​മി​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​ഷ​ന​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി സോ​ന, അ​ഡ്വ. അ​ജി​ത്, അ​ബ്ദു​ള്‍ സ​ലീം അ​ര്‍ത്തി​യി​ല്‍, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ല്‍ ബാ​ഹ​സ​ന്‍, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്നു, സു​രേ​ഷ് ശ​ങ്ക​ര്‍, ബാ​ലു​കു​ട്ട​ന്‍, മു​ഹ​മ്മ​ദ് അ​ലി മ​ണ്ണാ​ര്‍ക്കാ​ട്, ഷു​ക്കൂ​ര്‍ ആ​ലു​വ, അ​മീ​ര്‍ പ​ട്ട​ണ​ത്ത്, നി​ഷാ​ദ് ആ​ലം​കോ​ട്, നാ​ദി​ര്‍ഷാ റ​ഹ്മാ​ന്‍, ക​രീം കൊ​ടു​വ​ള്ളി, ഹ​കീം പാ​ല​ക്കാ​ട്, ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ര്‍ഷാ​ദ്, അ​ന്‍സാ​ര്‍ വ​ര്‍ക്ക​ല, നാ​സ​ര്‍ വ​ല​പ്പാ​ട്, ബി​നോ​യ് മാ​ത്യു കൊ​ട്ടാ​ര​ക്ക​ര, യോ​ഹ​ന്നാ​ന്‍ കു​ണ്ട​റ, ഷാ​ജ​ഹാ​ന്‍ മൈ​നാ​ഗ​പ്പ​ള്ളി, അ​നീ​സ് കാ​ര്‍ത്തി​ക​പ​ള്ളി, സു​രേ​ഷ് മാം​ഗാം​കു​ഴി, അ​ബ്ദു​ള്‍ വാ​ഹി​ദ്, ഷൈ​ജു ന​മ്പി​ല​ശ്ശേ​രി, സു​ധീ​ര്‍ മ​ജീ​ദ്, ന​സ​റു​ദ്ധീ​ന്‍. വി. ​ജെ, വൈ​ശാ​ഖ് അ​രൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റ​ഹ്മാ​ന്‍ മു​ന​മ്പ​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​സാ​ര്‍ പ​ള്ളി​ക്ക​ശേ​രി സ്വാ​ഗ​ത​വും ബി​ജു വെ​ണ്മ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteOICCSaudi NewsLok Sabha Elections 2024
News Summary - election that predicts future
Next Story