Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിലും ഖത്വീഫിലും...

ദമ്മാമിലും ഖത്വീഫിലും ഇലക്‌ട്രിക് ബസ്​ സർവിസിന്​ തുടക്കം

text_fields
bookmark_border
ദമ്മാമിലും ഖത്വീഫിലും ഇലക്‌ട്രിക് ബസ്​ സർവിസിന്​ തുടക്കം
cancel
camera_alt

ദ​മ്മാ​മി​ലും ഖ​ത്വീ​ഫി​ലും ഇ​ല​ക്‌​ട്രി​ക് ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യ​പ്പോ​ൾ


റി​യാ​ദ്​: ദ​മ്മാ​മി​ലും ഖ​ത്വീ​ഫി​ലും പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ മു​നി​സി​പ്പാ​ലി​റ്റി​യും സൗ​ദി പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ബു​ധ​നാ​ഴ്ച​യാ​ണ്​ സ​ർ​വി​സി​ന്​ തു​ട​ക്കം​കു​റി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന്റെ വി​പു​ലീ​ക​ര​ണ​മാ​യാ​ണി​ത്. ആ​ദ്യം ജി​ദ്ദ​യി​ലും പി​ന്നീ​ട്​ മ​ദീ​ന​യി​ലും പ​രീ​ക്ഷ​ണ​മാ​യി ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ടി​ച്ചി​രു​ന്നു.

എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ജീ​വി​താ​വ​ശ്യ​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ പൊ​തു​ഗ​താ​ഗ​തം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​മെ​ന്നും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ആ​ക്ടി​ങ്​ മേ​ധാ​വി ഡോ. ​റു​മൈ​ഹ് അ​ൽ​റു​മൈ​ഹ് പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യും വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ക​ളാ​ണ്​ സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​. സ​മ്പൂ​ർ​ണ കാ​ർ​ബ​ൺ​ര​ഹി​ത​വും ശ​ബ്‌​ദ മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത​തു​മാ​ണ്​ ഇ​തെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.



പ​രീ​ക്ഷ​ണ ഒാ​ട്ടം വി​ല​യി​രു​ത്തു​ക​യും യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം തേ​ടു​ക​യും ചെ​യ്യും. അ​തി​നു​ശേ​ഷം രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഇ​ല​ക്​​ട്രി​ക്​ ബ​സ്​ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കും. നി​ല​വി​ൽ ന​ഗ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​ത്ര​മാ​ണ്​ ഇ​ല​ക്​​ട്രി​ക്​ ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. എ​ന്നാ​ൽ, ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്നു​ണ്ട്. ബാ​റ്റ​റി ചാ​ർ​ജി​ങ്ങി​​ന്റെ ആ​യു​സ്സി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും അ​ക്കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​നം. നി​ല​വി​ൽ ബ​സ് ബാ​റ്റ​റി ആ​യു​സ്സ്​ അ​നു​വ​ദി​ക്കു​ന്ന ദൂ​ര​ത്തി​ലാ​ണ്​ ഓ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ല​ക്ട്രി​ക് ബ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഈ ​സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ വ​ലി​യ വി​ക​സ​ന​മു​ണ്ടാ​കു​മെ​ന്നും അ​ത്​ സ​ർ​വി​സ്​ വി​പു​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റ്റ​വും പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​ര്യ​ക്ഷ​മ​ത​യും സൗ​ക​ര്യ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഫീ​ച്ച​റു​ക​ളോ​ടെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ല​ക്‌​ട്രി​ക് ബ​സി​ന്റെ സ​വി​ശേ​ഷ​ത കു​റ​ഞ്ഞ ഊ​ർ​ജ ഉ​പ​ഭോ​ഗ​മാ​ണ്.

കൂ​ടാ​തെ ഏ​റ്റ​വും പു​തി​യ പ​വ​ർ ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തി​നു​ള്ളി​ൽ യു.​എ​സ്.​ബി ചാ​ർ​ജി​ങ്​ പോ​ർ​ട്ടു​ക​ളും ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്തി​ട്ടു​ണ്ട്. 300 കി​ലോ മീ​റ്റ​ർ ഓ​ടാ​നാ​കും. ഓ​രോ ബ​സി​ലും 37 സീ​റ്റു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നും പൊ​തു​ഗ​താ​ഗ​ത ആ​ക്​​ടി​ങ്​ മേ​ധാ​വി പ​റ​ഞ്ഞു.

85 ബ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ദ​മ്മാ​മി​ലെ​യും ഖ​ത്വീ​ഫി​ലെ​യും പൊ​തു ബ​സ് ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ല​ക്ട്രി​ക് ബ​സ് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കു​ന്ന​ത്. ദ​മ്മാ​മി​ലും ഖ​ത്വീ​ഫി​ലു​മാ​യി ആ​കെ 400 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ എ​ട്ട്​ റൂ​ട്ടു​ക​ളാ​ണു​ള്ള​ത്.

ഇ​തി​നി​ട​യി​ൽ 218 സ്​​റ്റോ​പ്പു​ക​ളു​ണ്ട്. 2030ഓ​ടെ പൊ​തു​ഗ​താ​ഗ​ത ഉ​പ​യോ​ക്താ​ക്ക​ളു​ടെ ശ​ത​മാ​നം 15 ആ​യി വ​ർ​ധി​പ്പി​ച്ച് ദേ​ശീ​യ ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് സ്ട്രാ​റ്റ​ജി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന വി​ധ​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വേ​ഗ​മേ​റി​യ​തും എ​ളു​പ്പ​മു​ള്ള​തു​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ൽ, കാ​ർ​ബ​ൺ ഉ​ദ്വ​മ​നം കു​റ​ക്ക​ൽ, ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​ക എ​ന്നി​വ​യും ഈ ​ല​ക്ഷ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - Electric bus service started in Dammam and Qatweef
Next Story