ഇലക്ട്രിക് കാർ അൾട്രാ ഫാസ്റ്റ് ചാർജറുകൾ 50 ഇടങ്ങളിൽ
text_fieldsപ്രതീകാത്മക ചിത്രം
റിയാദ്: ഇലക്ട്രിക് കാർ വ്യവസായത്തിലെ പുരോഗതിക്കൊപ്പം നിൽക്കാൻ സാസ്കോ 50ലധികം സ്ഥലങ്ങളിൽ അൾട്രാ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നു. 20 മിനിറ്റിനുള്ളിൽ കാറുകൾക്ക് ഊർജം നൽകാൻ കഴിയുന്നതാണിവ. ആദ്യ ചാർജിങ് കേന്ദ്രം റിയാദിലെ എയർപോർട്ട് സ്റ്റേഷന് മുന്നിൽ പൂർത്തിയായി. സൗദിയിൽ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല നടപ്പാക്കാൻ തുടങ്ങിയതായി സാസ്കോ അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിലും ഇലക്ട്രിക് വാഹന വ്യവസായം സാക്ഷ്യപ്പെടുത്തുന്ന ദ്രുതഗതിയിലുള്ള വികസനത്തിനൊപ്പം മുന്നേറുന്നതിലും സാസ്കോ നടത്തുന്ന മുൻനിര പങ്കിന്റെ തുടർച്ചയാണിത്.
50ലധികം സ്ഥലങ്ങളിൽ ഇലക്ട്രിക് കാറുകൾക്കായി സേവനം നൽകും. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലാണ് ഇവ സ്ഥാപിക്കുക. ഉയർന്ന സ്പെസിഫിക്കേഷനുകളുള്ള ഉപകരണങ്ങൾക്കായി സീമെൻസുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിലെ റിയാദിലെ എയർപോർട്ട് സ്റ്റേഷന് മുന്നിൽ സാസ്കോയുടെ ആദ്യ ചാർജിങ് ഉപകരണം സ്ഥാപിച്ചതായും സാസ്കോ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.